24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് രോഗബാധ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 80,88,851 ആയി. മരണസംഖ്യ 1,12,090 ആയി ഉയര്‍ന്നു.

73,73,375 പേര്‍ രോഗമുക്തിനേടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 5,94,386 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നലെ 57,386 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News