മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം. അടിയന്തര സേവനങ്ങള്‍ക്കു മാത്രമാണ് ജില്ലയില്‍ അനുവാദമുള്ളത്.
അടിയന്തര ആവശ്യമുള്ള മെഡിക്കല്‍ സേവനങ്ങള്‍, പത്രം, പാല്‍,പെട്രോള്‍ പമ്പുകള്‍ ,ചരക്ക് വാഹനങ്ങള്‍ എന്നിവക്ക് മാത്രമേ ഇന്ന് അനുവാദമുണ്ടാവുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്മന്‍ അറിയിച്ചു. ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താനും അനുമതിയുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ നീട്ടിയത്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ എത്തി പോലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. പ്രധാന റോഡുകളിലെ പരിശോധനക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാന്‍ പൊലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി.
ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം,എറണാംകുളം,തൃശൂര്‍ എന്നീ മൂന്നു ജില്ലകളിലെ ട്രിപ്പിള്‍ ലോക്കഡൗണ്‍ നീക്കി. ഈ ജില്ലകളിലെ കോവിഡ് വ്യാപനത്തിന് കുറവു വന്ന സാഹചര്യത്തിലാണ് നടപടി.