NationalNews

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കുറയുന്നു; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 2,40,842 പേര്‍ക്ക്, 3,741 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,40,842 പേര്‍ക്ക്. 3,55,102 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 3,741 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി. ഇതില്‍ 2,34,25,467 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവില്‍ 28,05,399 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്നാട്ടില്‍ ഇന്നലെ 35,873 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 25,776 പേര്‍ക്കാണ് രോഗ മുക്തി. 448 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. ആകെ രോഗ മുക്തി 15,02,861. ആകെ മരണം 20,046. നിലവില്‍ 2,84,278 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ ഇന്നലെ 31,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ന് രോഗ മുക്തര്‍. 61,766 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവില്‍ 4,83,204 പേര്‍ ചികിത്സയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker