News
ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്‍ എടുത്ത് പോകുന്ന തള്ളയാന! വീഡിയോ വൈറല്‍
മൃഗങ്ങളുടെ പരസ്പര സ്നേഹത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്‍ എടുത്ത് പാകുന്ന തള്ളയാനയുടെ വൈകാരിക രംഗങ്ങളാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. കുട്ടിയാനയെയും എടുത്ത് തള്ളയാന റോഡ് മുറിച്ച് കടന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇവരെ അനുഗമിച്ച് വലിയ ഒരു ആനകൂട്ടവും പിന്നാലെയുണ്ട്. കുട്ടിയാനയെയും വഹിച്ച് കൊണ്ട് ആനക്കൂട്ടം കാട്ടിലേക്ക് പോകുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.
https://twitter.com/i/status/1314430130492588032
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News