30.6 C
Kottayam
Wednesday, May 15, 2024

നെടുമ്പാശേരിയില്‍ അപ്രതീക്ഷിതമായി വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

Must read

കൊച്ചി: നെടുമ്പാശേരിയില്‍ നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടന്‍ വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറാണ് പ്രശ്ന കാരണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

അതേസമയം പകരം വിമാനമില്ലാത്തതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ എറെ നേരം വിമാനത്തിനകത്ത് ഇരുത്തിയെന്നും അടിസ്ഥാന സൗകര്യങ്ങള്‍പോലും എയര്‍ ഇന്ത്യ ചെയ്ത് തന്നില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. പിന്നീട് ചര്‍ച്ചയ്ക്കൊടുവില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week