24.6 C
Kottayam
Friday, June 5, 2026

സംഘപരിവാർ കൊറോണയെക്കാൾ മാരകം :ഡിവൈഎഫ്ഐ.

Must read

കൊച്ചി:ടോവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്ത സംഭവം സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഇത് ഒടുവിലത്തേതാകാൻ കേരളം ഒറ്റക്കെട്ടായി ഈ ഭീകരസംഘത്തിനെതിരെ അണിനിരക്കണം. കൊറോണയെക്കാൾ അപകടകരമാണ് വെറുപ്പിന്റെ സംഘപരിവാർ രാഷ്ട്രീയം.വിദ്വേഷത്തിന്റെ വിത്ത് വിതച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണ്. സിനിമാ സെറ്റ് മറ്റൊരു മതത്തിന്റെ ആരാധനാലയമാണ് എന്ന് ആരോപിച്ചായിരുന്നു സംഘപരിവാർ താണ്ഡവം.

കോവിഡ് 19വൈറസിനെതിരെ ഒരേ മനസ്സോടെ പ്രതിരോധം തീർക്കേണ്ട സമയത്തു പോലും ആയുധമെടുത്തു വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന സംഘപരിവാർ പരിഷ്കൃത ലോകത്തിന് അപാനമാണ്. ആർഎസ്എസ് മുന്നോട്ട് വയ്ക്കുന്ന തീവ്ര വർഗീയ രാഷ്ട്രീയമാണ് ഇത്തരം അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.

പല പേരുകളിലാണ് ഇക്കൂട്ടർ പ്രത്യക്ഷപ്പെടുന്നത്. പൊതുസമൂഹത്തിന് മുന്നിൽ ‘തള്ളിപ്പറയൽ’ നാടകത്തിന് ഒരു സ്പെയ്സ് എപ്പോഴും ആർഎസ്എസ് സൂക്ഷിക്കും. സിനിമാസെറ്റ് തകർത്ത സംഭവത്തിലും ഇതേ രീതിയാണ് ഇപ്പോൾ പ്രകടമാകുന്നത്. ആസൂത്രിതമാണ് ഇത്തരം ‘തള്ളിപ്പറച്ചിലുകൾ’.സംഘപരിവാർ വിഭാവനം ചെയ്യുന്ന, പരസ്യമായി ഉത്തരേന്ത്യയിൽ ചെയ്‌തു കൊണ്ടിരിക്കുന്ന വർഗീയ രാഷ്ട്രീയം തന്നെയാണ് സിനിമാ സെറ്റ് തകർത്ത സംഭവത്തിലും പ്രകടമാകുന്നത്.

ബിജെപി, ആർഎസ്എസ് വേദി പങ്കിടുന്ന ചുരുക്കം ചില സിനിമാ പ്രവർത്തകർ നമ്മുടെ നാട്ടിലുണ്ട്. സംഘപരിവാറിനോട് അടുപ്പം കാണിക്കുന്ന ചിലർ. അത്തരക്കാർ ഇനിയെങ്കിലും അപകടം തിരിച്ചറിയണം. വിവിധ പേരുകളിൽ പ്രത്യക്ഷപ്പെടുന്നത് പോലെ തന്നെയാണ്, ചലച്ചിത്ര രംഗത്തുള്ള ചിലരെ ഉപയോഗിച്ച് തങ്ങളുടെ വികലമായ രാഷ്ട്രീയ മുഖത്തിന് മറയിടാൻ ശ്രമിക്കുന്നത്.

- Advertisement -

സിനിമാ പ്രവർത്തകർക്ക് പൂർണ പിന്തുണ ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്യുന്നു. സെറ്റ് പുനർ നിർമിച്ചാൽ എല്ലാ സംരക്ഷണവും നല്കാൻ കേരളത്തിന്റെ മതേതര യവ്വനം തയാറാകും.

- Advertisement -

അന്യ മത സ്പർദ്ധയോടെ അക്രമം നടത്തിയ ഈ ഭീകര സംഘത്തിനെതിരെ ശ്കതമായ നിയമ നടപടി സ്വീകരിക്കണം. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week