കാസർഗോഡ് ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

കാസർഗോഡ്: ജില്ലയിൽ ഇന്ന്
14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ മഹാരാഷ്ട്രയിൽ നിന്നും, ഒരാൾ ദുബൈയിൽ നിന്നും വന്നതാണ്. മഹാരാഷ്ട്രയിൽ നിന്ന് വന്നവരിൽ 8 പേർ കുമ്പള സ്വദേശികളാണ്.

19 ന് തലപ്പാടിയിലേക്ക് ഒരു വാഹനത്തിൽ വന്ന കുമ്പള സ്വദേശികളായ 57,62,52,52 വയസുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത.
ഇവരോടൊപ്പമുണ്ടായിരുന്ന 52 വയസുള്ള കുംബഡാജെ സ്വദേശിക്കും രോഗം സ്ഥിരീകിച്ചു.
17 ന് മുംബൈയിൽ നിന്ന് വന്ന47, 30 വയസുള്ള കുമ്പള സ്വദേശികൾക്കും ഇന്ന് രോഗം ബാധിച്ചു.

19 ന് പൂനെയിൽ നിന്ന് വന്ന സഹോദരങ്ങളായ 33,45 വയസുള്ള മംഗൽപാടി സ്വദേശികളാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേർ.
വൊർക്കാടി സ്വദേശിയായ 54 വയസുള്ള ഒരാൾക്കും മീഞ്ച സ്വദേശിയായ 50 കാരനും രോഗം ഇന്ന് രോഗം സ്ഥിരീകരിച്ചു.രണ്ടു പേരും മുംബൈയിൽ നിന്നു വന്നവരാണ്.

38 വയസുള്ള ഉദുമ സ്വദേശിയാണ് കോവിഡ് ബാധിതനായ ഗൾഫിൽ നിന്ന് വന്നയാൾ.
ജില്ലയിൽ ആറു പേർ ഇന്ന് രോഗമുക്തരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News