KeralaNews

പത്തനംതിട്ടയിൽ മൂന്നുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട:ജില്ലയില്‍ ഇന്ന്(മേയ് 25 തിങ്കള്‍) 3 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. മേയ് 20 ന് കുവൈറ്റില്‍ നിന്ന് എത്തിയ 31 വയസുളള ഗര്‍ഭിണിയായ കിടങ്ങന്നൂര്‍ സ്വദേശിനി നേഴ്‌സ്, മേയ് 18 ന് അബുദാബിയില്‍ നിന്ന് എത്തിയ പയ്യാനാമണ്‍ സ്വദേശിയായ 52 വയസുകാരന്‍, മേയ് 18 ന് അബുദാബിയില്‍ നിന്ന് എത്തിയ കുറ്റൂര്‍ സ്വദേശിയായ 42 വയസുകാരന്‍ എന്നിവരാണ് ഇന്ന് പോസിറ്റീവായത്.

നിലവില്‍ ജില്ലയില്‍ 13 പേര്‍ രോഗികളായിട്ടുണ്ട്.ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 10 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറുപേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലുപേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 30 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 9 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2909 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 423 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ ഒരാളും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 287 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3337 പേരാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 95 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 878 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 229 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 6842 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 153 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 29 എണ്ണം പോസിറ്റീവായും 6279 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 360 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ അഞ്ചു സ്ഥലങ്ങളിലായി 39 ടീമുകള്‍ ഇന്ന് ആകെ 4682 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നുപേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 4682 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 44 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് ഒരു കോള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍9205284484) അത് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത് ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker