Entertainment
‘നിന്റപ്പന്‍ കൊണ്ടുവച്ചിട്ടുണ്ടോടാ അവിടെ പണി’ പരിഹസിച്ചയാള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കി നടി ദുര്‍ഗ കൃഷ്ണ
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് മോശം കമന്റ് ഇട്ടയാള്‍ക്ക് അതേ ഭാഷയില്‍ തിരിച്ചടി നല്‍കി നടി ദുര്‍ഗ കൃഷ്ണ. ‘ദുര്‍ഗചേച്ചി, ഒന്നുപോയേടി ഊളേ വല്ല പണിക്കും പോടി’, എന്നായിരുന്നു ജബിര്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് വിഡിയോ സന്ദേശത്തിലൂടെ നടിയുടെ മറുപടി.
‘നിന്റപ്പന്‍ കൊണ്ടുവച്ചിട്ടുണ്ടോടാ അവിടെ പണി എന്നാണ് ദുര്‍ഗ ചോദിച്ചത്. ഈ വിഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നടി പങ്കുവയ്ക്കുകയും ചെയ്തു. എന്തായാലും താരത്തിന്റെ മറുപടി ശ്രദ്ധ നേടുകയാണ്. ഇതിന് മുന്‍പും തന്നെ പരിഹസിച്ചവര്‍ക്ക് താരം മറുപടി നല്‍കിയിട്ടുണ്ട്. വിമാനം, പ്രേതം 2, ലവ്, ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുര്‍ഗ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News