CrimeKeralaNews

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: സിഡ്‌കോ മുന്‍ സെയില്‍സ് മാനേജര്‍ക്ക് 3 വര്‍ഷം തടവുശിക്ഷ

തിരുവനന്തപുരം∙ ഉദ്യോഗത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സിഡ്‌കോ മുന്‍ സെയില്‍സ് മാനേജരും ടോട്ടല്‍ 4 യു തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയമ്മയ്ക്ക് മൂന്ന് വർഷം തടവും 29 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. ‌

2005 ജനുവരി മുതല്‍ 2008 നവംബർ വരെ  സിഡ്‌കോ സെയില്‍സ് മാനേജരായിരുന്ന ചന്ദ്രമതിയമ്മ ഈ കാലയളവില്‍ വരവിനേക്കാള്‍ കൂടുതല്‍ സ്വത്ത് അനധികൃതമായി സമ്പാദിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ആണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button