KeralaNews

എം.പി വീരേന്ദ്രകുമാറിന്റെ മരണം: അനുശോചിച്ച് പ്രമുഖര്‍

തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച എംപി വിരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍. മന്ത്രി കെ കൃഷ്ണന്‍ കുട്ടി, എകെ ആന്റണി,കെ.കെ.ശൈലജ,കുമ്മനം രാജശേഖരന്‍ തുടങ്ങി നിരവധി നേതാക്കളാണ് അദ്ദേഹത്തിന് അനുശോചമറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എംപി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാന്‍ വാക്കുകളില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം.

എംപി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാന്‍ വാക്കുകളില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്റെതെന്ന് മന്ത്രി അനുസ്മരിച്ചു. വ്യക്തി ബന്ധത്തിന് എപ്പോഴും വലിയ വില കല്‍പ്പിച്ചിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗ വാര്‍ത്തയോട് അധികമൊന്നും പ്രതികരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോഴില്ലെന്ന് പറഞ്ഞ കെ കൃഷ്ണന്‍ കുട്ടി ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.

വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ വളറെ അടുത്തിടപഴകിയിട്ടുള്ള ഒരു വിലയ വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ വീരേന്ദ്രകുമാര്‍. രാഷ്ട്രീയ നേതാവിനപ്പുറം ജീവിതത്തിലെ സമസ്ത മേഖലകളിലും തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുള്ള കേരളം കണ്ട അതുല്യ വ്യക്തത്വമായിരുന്നു അദ്ദേഹം. 1964ല്‍ കെ എസ് യു പ്രസിഡന്റ് അയതിന് ശേഷം ആദ്യമായി വയനാട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. രണ്ട് ദിവസത്തിന് മുമ്പാണ് ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അത് അവസാനത്തെ ടെലഫോണ്‍ വിളിയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല.

>p>1964 മുതല്‍ മെനിഞ്ഞാന്ന് വരെ ഞങ്ങള്‍ തുടര്‍ച്ചയായി ബന്ധപ്പെടുകയും എല്ലാ കാര്യങ്ങളെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുമായിരുന്നു. അദ്ദേഹവുമായിട്ടുള്ള ബന്ധത്തിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.

വലിയൊരു അധ്യാപകനെ പോലെ സമൂഹത്തെ കുറിച്ചും രാജ്യത്തെ കുറിച്ചും വിവധ പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം പഠിപ്പിച്ചു എന്നാണ് എന്‍െ വിശ്വാസം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറത്ത് ഒരു ഗുരുനാഥനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ എനിക്ക് അഗാധമായ ദുഃഖമുണ്ട്.

വീരേന്ദ്ര കുമാര്‍ സാര്‍ തനിക്ക് ഗുരുതുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അദ്ദേഹം എപ്പോഴുമൊരു ഇടതുപക്ഷ സഹയാത്രികനായിരുന്നു. തന്നോടദ്ദേഹത്തിന് വലിയ സ്‌നേഹവും വാത്സല്യവുമായിരുന്നു. പലപ്പോഴും തന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഗുരുതുല്യന്‍ കൂടിയാണ് അദ്ദേഹം. അങ്ങെഴുതിയ കാണാച്ചരടുകള്‍ വായിച്ചിട്ടാണ് മുതലാളിത്ത നയത്തിനെതിരെയൊക്കെ സംസാരിക്കാറെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്കെപ്പോഴും മനസില്‍ ആ ആശയം മാത്രമാണെന്നും അതില്‍ യാതൊരു മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നല്ല പ്രഭാഷകന്‍, രാഷ്ട്രീയ വിശകലനം ചെയ്യുന്ന നേതാവ്, അതിനപ്പുറം അദ്ദേഹം നല്ലൊരു എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, യാത്രാ വിവരണങ്ങള്‍ അതൊക്കെ വലിയൊരു അനുഭവം തന്നെയായിരുന്നു. എനിക്കൊക്കെ മാര്‍ഗ നിര്‍ദേശം തന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്ക് പെട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. രണ്ട് ദിവസം മുമ്പ് നടന്ന എംപിമാരുടേയും എംഎല്‍എ മാരുടേയും വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുത്തു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ഈ സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഞങ്ങള്‍ക്ക് വലിയ പിന്തുണയായിരുന്നു. ശരിക്കും ഗുരുനാഥനെപ്പോലെയുള്ള ഒരു നേതാവാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷമായ ഈ വേര്‍പാട് വലിയൊരു സ്‌നേഹത്തിന്റെ തണല്‍ നഷ്ടപ്പെട്ട അനുഭവമാണ് ഉണ്ടായത്. കേരള രാഷ്ട്രീയത്തിനും മാധ്യമ സാസ്‌കാരിക രംഗത്തും വലിയൊരു നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker