KeralaNewspravasi

തൃശൂര്‍ സ്വദേശിയായ യുവാവിനെ ഷാര്‍ജയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായി

ഷാര്‍ജ: മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബായ് നൈഫിലെ താമസയിടത്തില്‍ വെച്ചാണ് തൃശൂര്‍ കേച്ചേരി സ്വദേശി ഫഹദ് (ഉമര്‍)- 25) എന്നയാളെ കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കള്‍ നൈഫ് പോലീസില്‍ പരാതി നല്‍കി.

ഞായറാഴ്ച വൈകീട്ട് ആറുമണി മുതലാണ് കാണാതായത്. ജെബലലിയിലാണ് ഫഹദ് താമസിക്കുന്നത്. അവധി ദിവസമായതിനാല്‍ സുഹൃത്തുക്കളുടെ നൈഫിലെ മുറിയിലെത്തിയതായിരുന്നു. വൈകീട്ട് ഉറങ്ങാനായി മുറിയിലേക്ക് പോയതിനുശേഷമാണ് കാണാതായത്. ആ സമയം സുഹൃത്ത് ദില്‍ഷാദ് ടി.വി. കാണുന്നുണ്ടായിരുന്നു. ഫഹദ് ഉറങ്ങിയിരിക്കുമെന്നാണ് ദില്‍ഷാദ് കരുതിയത്. കുറേസമയം കഴിഞ്ഞ് മുറിയില്‍ നോക്കിയപ്പോള്‍ ഫഹദിനെ കാണാനില്ലായിരുന്നെന്ന് ദില്‍ഷാദ് പറഞ്ഞു.

പേഴ്‌സ്, മൊബൈല്‍, വാച്ച് എന്നിവയെല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. ചെരുപ്പും മുറിയുടെ പുറത്തുണ്ടായിരുന്നു. വെള്ള ടിഷര്‍ട്ടും
കറുത്ത പാന്റുമാണ് വേഷം. ഞായറാഴ്ച മുതല്‍ നാട്ടിലുള്ള കുടുംബത്തേയും ബന്ധപ്പെട്ടിട്ടില്ല. രണ്ടുവര്‍ഷമായി ഫഹദ് ദുബായിലുണ്ട്. ഫഹദിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 052 5610256, 055 7843543 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് സുഹൃത്തുക്കളറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker