24 C
Kottayam
Thursday, June 4, 2026

‘നിങ്ങളെന്റെ ദൈവമാണ്, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’ മഹേഷ് ഭട്ടിന്റെയും റിയ ചക്രബര്‍ത്തിയുടെയും സ്വകാര്യ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

Must read

സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രബര്‍ത്തിയുടെയും സ്വകാര്യ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. ജൂണ്‍ 8ന് സുശാന്ത് സിങ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.

‘ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സര്‍..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും” എന്ന് കുറിച്ചാണ് സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിര്‍മിച്ച ‘ജലേബി’ എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. ”ഞങ്ങളുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട്” എന്നാണ് റിയ അയച്ച സന്ദേശങ്ങള്‍.

”തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും” എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. ”താങ്കള്‍ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍” എന്ന് റിയ മറുപടിയും നല്‍കിയിട്ടുണ്ട്.

”താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…’ എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്.

- Advertisement -

ജൂണ്‍ 14നാണ് സുശാന്ത് സിങ് രജ്പുത്തിനെ ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ സുശാന്തിനും റിയക്കും ഇടയില്‍ എന്താണ് സംഭവിച്ചതെന്നും സിബിഐ സംഘം അന്വേഷിക്കുന്നുണ്ട്. അതേസമയം, സോഷ്യല്‍ മീഡിയയില്‍ റിയക്കും മഹേഷ് ഭട്ടിനുമെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week