EntertainmentInternationalNews

സംഗീത പരിപാടിക്കിടെ വസ്ത്രം അഴിഞ്ഞു; ‘കൂൾ’ ആയി നേരിട്ട് ടെയ്‌ലർ സ്വിഫ്റ്റ്

സ്‌റ്റോക്ക്‌ഹോം:റെ ആരാധകരുള്ള പോപ്പ് താരമാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. നിലവില്‍ ‘എറാസ് ടൂര്‍’ എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതപര്യടനം നടത്തുകയാണ് സ്വിഫ്റ്റ്. കഴിഞ്ഞ ദിവസം സ്റ്റോക്ക്‌ഹോമില്‍ നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്ക് മുന്നിലായിരുന്നു സ്വിഫ്റ്റും സംഘവും പരിപാടി അവതരിപ്പിച്ചത്.

എന്നാല്‍ ഇതിനിടെ സ്വിഫ്റ്റിന്റെ വസ്ത്രം അഴിഞ്ഞുപോയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഇതിനെ വളരെ ‘കൂള്‍’ ആയാണ് ഗായിക നേരിട്ടത്. വിഖ്യാത ഫാഷന്‍ ഡിസൈനറായ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള റാപ് ഫ്രോക്കായിരുന്നു സ്വിഫ്റ്റ് ധരിച്ചിരുന്നത്.

പിയാനോയുടെ മുന്നിലിരുന്ന് പാട്ട്പാടവെ സ്വിഫ്റ്റിന്റെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ സ്വിഫ്റ്റിന്റെ സംഘത്തിലെ ഒരാള്‍ ഓടിയെത്തി വസ്ത്രം ശരിയാക്കാന്‍ നോക്കുന്നത് വീഡിയോയില്‍ കാണാം. ആ സമയത്ത് ‘നിങ്ങളിതു ശ്രദ്ധിക്കേണ്ട, കുറച്ചുനേരം സംസാരിച്ചിരുന്നോളൂ’ എന്ന് സ്വിഫ്റ്റ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുകേട്ട് കാണികളെല്ലാവരും ചിരിക്കുന്നുമുണ്ട്.

കാണികളില്‍ ഒരാള്‍ പകര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അപ്രതീക്ഷിത സാഹചര്യത്തെ തമാശയോടെ നേരിട്ട സ്വിഫ്റ്റിന് അഭിനന്ദനങ്ങള്‍ അറിയിച്ചാണ് അധികപേരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

2023 മാര്‍ച്ചിലാണ് സ്വിഫ്റ്റിന്റെ ‘എറാസ് ടൂര്‍’ ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ കാനഡയില്‍ നടക്കുന്ന പരിപാടിയോടെ ലോകപര്യടനം അവസാനിക്കും. സ്റ്റോക്ക്‌ഹോമിന് മുമ്പ് ഇറ്റലിയിലായിരുന്നു സ്വിഫ്റ്റ് പരിപാടി അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ കാണികള്‍ പങ്കെടുത്ത സ്വീഡനിലെ പരിപാടി എന്ന റെക്കോഡും സ്‌റ്റോക്ക്‌ഹോമിലെ സംഗീത നിശ സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button