സ്ഫോടനക്കേസ് പ്രതികൾ കോടതിയുടെ ജനൽ ചില്ല് അടിച്ചു തകർത്തു; ആക്രമണം കെെവിലങ്ങുകൊണ്ട്

കൊല്ലം: ജില്ലാ കളക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ കോടതിയുടെ ജനൽ ചില്ല് അടിച്ചു തകർത്തു. വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചപ്പോഴാണ് സംഭവം. കെെവിലങ്ങുകൊണ്ട് ജനൽ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. ബേസ് മൂവ്മെന്റ് പ്രവർത്തകരായ അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലെെമാൻ, ഷംസുദ്ദീൻ എന്നിവരാണ് പ്രതികൾ.

ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിൽ നിന്നാണ് ഇവരെ കൊല്ലത്തേയ്ക്ക് വിചാരണയ്ക്ക് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. 2016 ജൂൺ15നായിരുന്നു കൊല്ലം കളക്ടറേറ്റിൽ ഇവ‌ർ സ്ഫോടനം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News