25 C
Kottayam
Tuesday, November 26, 2024

വീടുനടുത്തുള്ള തോട്ടില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

Must read

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് ദാരുണാന്ത്യം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. വീടിനു മുന്‍വശത്തെ കൈതത്തോട് മൂന്നുമൂല തോട്ടില്‍ വീണായിരുന്നു അപകടം.

എടത്വ തലവടി കാരിക്കുഴി വാലയില്‍ റോജിയുടേയും അനീഷയുടേയും മകന്‍ രണ്ടുവയസുള്ള ആല്‍ഫിയാണു മരിച്ചത്. വീട്ടില്‍ പെയിന്റിംഗ് ജോലി നടക്കുകയായിരുന്നതിനാല്‍ തോടിനോടു ചേര്‍ന്നുള്ള ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന ആല്‍ഫി ഗേറ്റ് വഴി പോയാണു തോട്ടില്‍ വീണത്.

കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്നുള്ള തെരച്ചിലില്‍ ആല്‍ഫിയെ തോട്ടില്‍ നിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സംഭവം നടക്കുന്‌പോള്‍ ആല്‍ഫിയുടെ പിതാവും മുത്തശിയും പെയിന്റിംഗ് തൊഴിലാളികളും വീട്ടിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തൃശൂർ തടി ലോറി അപകടം: മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു;ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും...

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം; ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ മുങ്ങി. രാഹുൽ...

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി രണ്ടുകുട്ടികളുൾപ്പെടെ 5 പേർ മരിച്ചു

നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു....

യുകെയില്‍ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയിൽ

റെഡ്ഡിംഗ്: റെഡ്ഡിംഗിലെ മലയാളി നഴ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 55കാരന്‍ സാബു മാത്യുവാണ് ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയത്. ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്...

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

വാഷിംങ്ടൺ: യു.എസിലുടനീളം കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി യു.എസിലെ കാലാവസ്ഥാ പ്രവചകർ. യു.എസിൽ ദേശീയ അവധിക്കാലം കടന്നുവരുന്നതിനൊപ്പമാണ് കാലാവസ്ഥാ മുന്നറിയിപ്പും.കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ നാഷണൽ വെതർ സർവിസ്...

Popular this week