27.4 C
Kottayam
Thursday, June 4, 2026

ദേവനന്ദ മുങ്ങി മരിച്ചത് മൃതദേഹം കാണപ്പെട്ടയിടത്തുവച്ചല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്,കുട്ടിയുടേത് കൊലപാതകമോ? നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Must read

കൊല്ലം: ഇളവൂരിലെ ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു.ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപത്തല്ലെന്ന് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നു കാണാതായി മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ വീടിനു സമീപത്തെ കുളിക്കടവിലായിരിക്കാം അപകടം നടന്നതെന്ന നിഗമനത്തിലാണ് ഫോറന്‍സിക് സംഘം. കഴിഞ്ഞ ദിവസം സംഘം സംഭവസ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ഈ നിഗമനത്തിലേക്കെത്തിയത്.

വീടിനു സമീപത്തുള്ള കല്‍പ്പടവില്‍ നിന്നാകാം കുട്ടി ആറ്റില്‍ അകപ്പെട്ടതെന്നാണ് സംശയം. അതേസമയം, ശിശു മനോരോഗവിദഗ്ദരെ കൊണ്ട് പ്രദേശം പരിശോധിപ്പിക്കാനും പൊലീസ് തീരുമാനിച്ചു.ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരില്‍ പരിശോധന നടത്തിയത്. വീടിനു 75 മീറ്റര്‍ മാത്രം ദൂരത്തുള്ള കുളക്കടവില്‍ വെച്ചാകാം ദേവനന്ദ ഇളവൂര്‍ ആറ്റില്‍ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം പരിശോധനയിലെ പ്രാഥമിക നിഗമനം. കുട്ടി വീണതാണോ അപായപ്പെടുത്തിയതാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവി ഡോ. കെ.ശശികലയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് വിദഗ്ധരുടെ മൂന്നംഗ സംഘം ഇളവൂര്‍പ്പുഴയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ നിഗമനം.

കുളിക്കടവില്‍ മുങ്ങിത്താണ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്ത് എത്തപ്പെടാം. അടിയൊഴുക്കുണ്ടായിരുന്ന പുഴയിലൂടെ മൃതദേഹം ഒഴുകി മാറാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റര്‍ അകലെ പൊങ്ങുകയായിരുന്നുവെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്താണ് കുട്ടി ആറ്റില്‍ അകപ്പെട്ടതെങ്കില്‍ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളമുണ്ടാകില്ലായിരുന്നെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തെ പൊങ്ങാന്‍ സാധ്യതയുള്ളെന്നും ഫൊറന്‍സിക് സംഘം കണ്ടെത്തി.

- Advertisement -

ഫൊറന്‍സിക് സംഘത്തിന്റെ പരിശോധന ഫലം തിങ്കളാഴ്ച അന്വേഷണസംഘത്തിനു കൈമാറും. അതേസമയം, പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പരിശോധിപ്പിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി ഉടന്‍ കത്ത് നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

- Advertisement -

ദേവനന്ദയുടെ വീട്ടില്‍ നിന്ന് ബണ്ടിലേക്ക് 220 മീറ്ററാണ് ദൂരം. കുളിക്കടവിലോ വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തിനിടയിലോ അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയാണ് ഫോറന്‍സിക്ക് സംഘം പരിഗണിക്കുന്നത്. ദുര്‍ഘടം പിടിച്ച ഈ വഴിയില്‍ പതിയിരിക്കുന്ന അപകട സാധ്യതയും വിദഗ്ദ്ധര്‍ വിലയിരുത്തി. ബണ്ടിനു സമീപത്തുവെച്ച് അപകടം സംഭവിച്ചിരുന്നെങ്കില്‍ നല്ല ഒഴുക്കുള്ള സമയമായിരുന്നതിനാല്‍ മൃതദേഹം ബണ്ടിനു സമീപത്തു നിന്ന് ലഭിക്കില്ലായിരുന്നു. മുങ്ങി മരിച്ചപ്പോള്‍ തന്നെ ദേവനന്ദ ചെളിയില്‍ താഴ്ന്നു പോകാനും ഇടയുണ്ടായിരുന്നു. ജലപരപ്പില്‍ പൊങ്ങി ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്ക് കടന്ന് മുള്ളു വള്ളിയില്‍ കുടുങ്ങി നിന്നത് മൃതദേഹം അഴുകി തുടങ്ങിയപ്പോഴാണ് എന്നും ഫോറന്‍സിക് കരുതുന്നു.

കുടവട്ടൂരിലെ അച്ഛന്റെ വീട്ടില്‍ ഒരു വര്‍ഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറന്‍സിക്ക് സംഘം പരിശോധിച്ചിരുന്നു. ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യതയാണ് സംഘം പരിശോധിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week