26.9 C
Kottayam
Monday, November 25, 2024

ജമ്മുവിലെ ഡ്രോണ്‍ ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയത് പാകിസ്ഥാനെന്ന് സൂചന, അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

Must read

ന്യൂഡല്‍ഹി: ജമ്മു വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയത് പാകിസ്ഥാനെന്ന് പ്രാഥമിക സൂചന. സംഭവത്തിലെ അന്വേഷണം എന്‍ഐഎക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. അന്വേഷണ പുരോഗതി പ്രതിരോധ മന്ത്രിയെ അറിയിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരായ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും അറിയിച്ചു.

ഡ്രോണ്‍ ആക്രമണത്തിലെ പാകിസ്ഥാന്‍ പങ്ക് സ്ഥിരീകരിക്കുന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭരിച്ച തെളിവുകള്‍. ആക്രമണത്തിന് ചൈനയില്‍ നിന്നുള്ള ഡ്രോണുകളാണ് ഉപയോഗിച്ചത്. ഇവ പാക് സേനയുടെ സഹായത്തോടെ ഭീകരര്‍ക്ക് ലഭ്യമാക്കുകയായിരുന്നു. ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പറത്താനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതും പാക്സേനയാണ്.

വ്യോമതാവളത്തിലെ സ്ഫോടനമുണ്ടായ രണ്ടിടത്തും ആര്‍ഡിഎക്സിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ സന്ദര്‍ശിച്ച സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം എന്‍ഐഎക്ക് കൈമാറിയതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. രാജ്യം നേരിടുന്ന ഡ്രോണ്‍ ആക്രമണ ഭീഷണി അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാനുള്ള നടപടികളും ഇന്ത്യ ശക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

Popular this week