ദൃശ്യത്തിന്റെ വിജയത്തിനു പിന്നാലെ അഞ്ജലിയ്ക്ക് വിവാഹമോചനം; വിവാഹമോചനം നേടി കൊടുക്കുന്നത് ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍
കൊച്ചി:അഞ്ജലി നായര്‍ എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ടെലിവിഷന്‍ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളില്‍ നിന്നാണ് അഞ്ജലി സിനിമയിലേക്കെത്തുന്നത്.
2010 ല്‍ ‘നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . ദൃശ്യം 2വിലും ശ്രദ്ധേയവേഷത്തില്‍ താരം എത്തി. ആ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ഉടനീളം നില്‍ക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം ‘ബെന്‍’ എന്ന സിനിമയിലെ അഭിനയത്തിലൂടെ അഞ്ജലിക്ക് ലഭിച്ചു.
തമിഴ്നാട്ടില്‍ ജനിച്ചു വളര്‍ന്ന മലയാളം സംവിധായകനായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭര്‍ത്താവ്. അനീഷും അഞ്ജലിയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം ഭര്‍ത്താവായ അനീഷ് ഉപാസനമായി വേര്‍പിരിഞ്ഞാണ് കഴിയുന്നത്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണില്‍ പുറത്തിറങ്ങിയ 5 സുന്ദരികള്‍ എന്ന മലയാള ലഘുചിത്ര സമാഹാരത്തില്‍ അഞ്ജലിയുടെ മകള്‍ ആവണി അഭിനയിച്ചിട്ടുണ്ട്.
അഞ്ജലിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ മറ്റൊരു വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്നു അനീഷ്. ബന്ധം വേര്‍പെടുത്തുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അവയൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ചര്‍ച്ചചെയ്യാനും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നില്ല ഇല്ലെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്.
മകളായ ആവണി അഞ്ജലിയോടൊപ്പം ആണ് ഇപ്പോള്‍ താമസിക്കുന്നത്. ഏറ്റവും വലിയ കൗതുകകരമായ കാര്യം ദൃശ്യം രണ്ടില്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍ തന്നെയാണ് ഇപ്പോള്‍ അഞ്ജലിക്ക് ജീവിതത്തില്‍ വിവാഹമോചനം നേടി കൊടുക്കുന്നതില്‍ അഭിഭാഷകയായി നില്‍ക്കുന്നത് എന്നുള്ളതാണ്. 120ലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള അഞ്ജലിക്ക് ദൃശ്യം 2 ഇറങ്ങിയ ശേഷം ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എല്ലാം ചെയ്യും. ഇന്നത് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ചിലതൊക്കെ ചെയ്യാനാകാതെ പോയത് ചിലപ്പോള്‍ ഡേറ്റ് പ്രശ്‌നം മൂലമായിരുന്നു, കൂടാതെ എക്‌സോപ്‌സ് ചെയ്യുന്ന കോസ്റ്റ്യമോ വളരെ ബോള്‍ഡ് സീനുകളോ വന്നതു മൂലമൊക്കെ ആയിരുന്നു. എന്ന തേടി വന്നതോക്കെ പലതും ചെയ്തു. വല്യ പടത്തിന്റെ ഭാഗമാകാനുള്ള ഭാഗ്യം ഇതുവരെ വന്നിരുന്നില്ല,
ദൃശ്യം 2 എല്ലാ കുറവുകളും വീട്ടിയിരിക്കുകയാണിപ്പോള്‍. ദിലീപേട്ടന്‍, മഞ്ജുവേച്ചി, ലാലേട്ടന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ അങ്ങനെ നിരവധിപേരുടെ അമ്മവേഷങ്ങളില്‍ ഫ്‌ലാഷ് ബാക്ക് സീനുകളില്‍ വന്നിട്ടുണ്ട്. കൂടാതെ സഹോദരി വേഷങ്ങളിലും കോളേജ് കുമാരിയായും അധ്യാപികയായും ജഡ്ജിയായും കളക്ടറായുമൊക്കെ അഭിനയിച്ചിട്ടുമുണ്ട്. ലഭിക്കുന്ന വേഷങ്ങള്‍ എല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. അഞ്ജലിയ്‌ക്കൊപ്പം മകള്‍ ആവണിയും അഭിനയിക്കുന്നുണ്ട്. തങ്ങളൊരുമിച്ച് ലാലേട്ടനൊപ്പം ‘റാമി’ല്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് സുന്ദരികളിലാണ് അവള്‍ ആദ്യമായി അഭിനയിച്ചത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസൊക്കെയായിട്ടിരിക്കുകയാണ്. പെന്‍ഡുലം, മരട് 357, രണ്ടാം പകുതി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എന്നും അഞ്ജലി പറയുന്നു.