KeralaNews

നാടകകൃത്ത് എ. ശാന്തകുമാർ അന്തരിച്ചു

കോഴിക്കോട്:നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ (ശാന്തകുമാർ കോഴിക്കോട്) അന്തരിച്ചു.ദീർഘനാളായി കാൻസർ രോ​ഗബാധിതനായിരുന്നു.രോഗം വീണ്ടു പിടിമുറിക്കിയതിനെക്കുറിച്ച് ഈ മാസം ആദ്യം ശാന്തകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

അന്തിമവിധി എന്തായാലും നാടകക്കാരനായിതന്നെ പുനര്‍ജനിക്കണം ! എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച എന്നിവയാണ് പ്രധാന നാടകങ്ങൾ. മരം പെയ്യുന്നു 2010-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. സ്വന്തം തിരക്കഥയിൽ ഭൂമിയിലെ മനോഹരമായ സ്വകാര്യം എന്ന സിനിമ അഭ്രപാളിയിൽ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button