24.6 C
Kottayam
Saturday, June 6, 2026

പ്ല​സ്​ വ​ണ്‍ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത, ചോദ്യങ്ങൾ ഉത്തരമെഴുതേൻ്റതിൻ്റെ ഇരട്ടി

Must read

തി​രു​വ​ന​ന്ത​പു​രം: സെ​പ്​​റ്റം​ബ​ര്‍ ആ​റി​ന്​ ആ​രം​ഭി​ക്കു​ന്ന പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ​യി​ല്‍ ഉ​ത്ത​ര​മെ​ഴു​തേ​ണ്ട ചോ​ദ്യ​ങ്ങ​ളു​ടെ ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നം.80 സ്​​കോ​റി​നു​ള്ള പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റി​ല്‍ 160 സ്​​കോ​റി​നു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തേ രീ​തി​യി​ല്‍ 60 സ്​​കോ​റി​നു​ള്ള പ​രീ​ക്ഷ​യി​ല്‍ 120 സ്​​കോ​റി​നു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സൃ​ത​മാ​യി ചോ​ദ്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത്​ ഉ​ത്ത​ര​മെ​ഴു​താ​നു​ള്ള അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന എ​സ്.​സി.​ഇ.​ആ​ര്‍.​ടി ശി​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ ഉ​ത്ത​ര​മെ​ഴു​തി​യാ​ല്‍ അ​വ​യി​ല്‍​നി​ന്ന്​ മി​ക​ച്ച സ്​​കോ​ര്‍ ല​ഭി​ച്ച നി​ശ്ചി​ത എ​ണ്ണം മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. എ​സ്.​സി.​ഇ.​ആ​ര്‍.​ടി നി​ശ്ച​യി​ച്ച ഉൗ​ന്ന​ല്‍ ന​ല്‍​കു​ന്ന (ഫോ​ക്ക​സ്​ ഏ​രി​യ) പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ത​ന്നെ മു​ഴു​വ​ന്‍ സ്​​കോ​റും​ നേ​ടാ​ന്‍ കു​ട്ടി​യെ സ​ഹാ​യി​ക്കും​വി​ധം ആ​വ​ശ്യാ​നു​സ​ര​ണം ചോ​ദ്യ​ങ്ങ​ള്‍ ചോ​ദ്യ​പേ​പ്പ​റി​ല്‍ ഉ​ണ്ടാ​കും. അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച്‌​ ഉ​ത്ത​ര​മെ​ഴു​താ​ന്‍ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ഫോ​ക്ക​സ്​ ഏ​രി​യ​ക്ക്​ പു​റ​ത്തു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

ഇ​ര​ട്ടി ചോ​ദ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​ല്‍ ഇ​വ വാ​യി​ച്ചു​മ​ന​സ്സി​ലാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ല്‍ തു​ട​ക്ക​ത്തി​ലെ സ​മാ​ശ്വാ​സ സ​മ​യം (കൂ​ള്‍ ഒാ​ഫ്​ ടൈം) 15 ​മി​നി​റ്റി​ല്‍ നി​ന്ന്​ 20 മി​നി​റ്റാ​യി വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റി​ലും മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലും കൊ​ണ്ടു​വ​ന്ന​തി​ന്​ സ​മാ​ന​മാ​യ മാ​റ്റ​മാ​ണ്​​ പ്ല​സ്​ വ​ണ്‍ പ​രീ​ക്ഷ ന​ട​ത്തി​പ്പി​നും കൊ​ണ്ടു​വ​ന്ന​ത്. എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​യി​ല്‍ നി​ശ്ചി​ത എ​ണ്ണ​ത്തി​ല​ധി​കം ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ ഉ​ത്ത​ര​മെ​ഴു​തി​യ​വ​ര്‍​ക്ക്​ മാ​ര്‍​ക്ക്​ ന​ല്‍​കി​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week