24.6 C
Kottayam
Saturday, June 6, 2026

സുധാകരൻ്റെ പട്ടിക വെട്ടി,അവസാന നിമിഷം മാറ്റം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡിന്, പ്രഖ്യാപനം ഇന്നുണ്ടാകും

Must read

ന്യൂഡൽഹി: സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി ഡി.സി.സി. അധ്യക്ഷന്മാരുടെ അന്തിമപ്പട്ടിക കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ വ്യാഴാഴ്ച രാത്രിയോടെ തയ്യാറാക്കി ഹൈക്കമാൻഡിന് സമർപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി താരിഖ് അൻവർ വെള്ളിയാഴ്ച പട്ടികയുമായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയെ കാണുമെന്ന് അറിയുന്നു. പ്രഖ്യാപനം വെള്ളിയാഴ്ചതന്നെ ഉണ്ടാവുമെന്നാണ് സൂചന

സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വർക്കിങ് പ്രസിഡന്റുമാരും ചേർന്ന് നേരത്തേ തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ള ചില പേരുകൾ അവസാനഘട്ട ചർച്ചകളിൽ ഒഴിവാക്കപ്പെട്ടു. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാനായിട്ടാണ് പ്രധാനമായും ചില മാറ്റങ്ങൾ വന്നതെന്നാണ് സൂചനകൾ. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലാ അധ്യക്ഷന്മാരുടെ പേരുകളിലാണ് അവസാന നിമിഷം മാറ്റങ്ങൾ വന്നത്.

ഹൈക്കമാൻഡിന് സമർപ്പിച്ച പട്ടികയിൽ ഉള്ള പേരുകൾ ഇങ്ങനെ. ആലപ്പുഴയിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന കെ.പി. ശ്രീകുമാറും പാലക്കാട്ട് പട്ടികയിലുള്ള എ. തങ്കപ്പനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നോമിനികളാണ്. വയനാട് ജില്ലാ അധ്യക്ഷനായി നിർദേശിക്കപ്പെട്ടിരിക്കുന്ന എൻ.ഡി. അപ്പച്ചൻ മാത്രമാണ് നേരത്തെ ഡി.സി.സി. പ്രസിഡന്റ് പദം വഹിച്ചിട്ടുള്ളത്

തിരുവനന്തപുരം-പാലോട് രവി
കൊല്ലം-പി. രാജേന്ദ്രപ്രസാദ്
പത്തനംതിട്ട-സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ-കെ.പി. ശ്രീകുമാർ
കോട്ടയം-ഫിൽസൺ മാത്യൂസ്
ഇടുക്കി-എസ്. അശോകൻ
എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശൂർ-ജോസ് വള്ളൂർ
പാലക്കാട്-എ. തങ്കപ്പൻ
മലപ്പുറം-വി.എസ്.ജോയ്
കോഴിക്കോട്-കെ.പ്രവീൺകുമാർ
വയനാട്-എൻ.ഡി. അപ്പച്ചൻ
കണ്ണൂർ-മാർട്ടിൻ ജോർജ്
കാസർകോട്-പി.കെ.ഫൈസൽ

- Advertisement -

ക്രിസ്ത്യൻ, മുസ്ലിം, ഈഴവ, നായർ പ്രാതിനിധ്യങ്ങൾ ഉറപ്പാക്കിയിട്ടുള്ളതാണ് പുതിയ പട്ടിക. ദളിതർക്കും സ്ത്രീകൾക്കും വിട്ടുപോയ സമുദായങ്ങൾക്കും കെ.പി.സി.സി.യിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. മധ്യതിരുവിതാംകൂറിൽ ഈഴവ, ക്രിസ്ത്യൻ പ്രാതിനിധ്യം കൃത്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അന്തിമപ്പട്ടിക തയ്യാറാക്കൽ നീണ്ടുപോയത്. കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദേശിച്ച രാജേന്ദ്രപ്രസാദ് തന്നെ അധ്യക്ഷനാകും. തിരുവനന്തപുരത്ത് ആദ്യം പരിഗണിച്ച പേരുകൾ അവസാന നിമിഷം മാറുകയും പാലോട് രവിയുടെ പേര് വരുകയുമായിരുന്നു. വയനാട്ടിൽ എൻ.ഡി അപ്പച്ചന്റെ പേര് നിർദേശിച്ചത് രാഹുൽ ഗാന്ധിയാണെന്നാണ് റിപ്പോർട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week