സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്ക് ഭീഷണിയും അസഭ്യ വര്‍ഷവും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് കൈക്കൂലി വാങ്ങിയാണെന്ന് ആരോപണം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്ക് ഭീഷണിയും അസഭ്യ വര്‍ഷവും. മുംബൈ കൂപ്പര്‍ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ ട്രോളുകള്‍ പ്രചരിക്കുണ്ട്.

ഡോക്ടര്‍മാരുടെ മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നിരവധി പേര്‍ ഇവരെ വിളിച്ച് അസഭ്യവര്‍ഷം നടത്തി. ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്കും കോളുകളുടെ ബഹളമാണ്. കോളുകള്‍ റെക്കോര്‍ഡ് ചെയ്തും പ്രചരിപ്പിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ജൂണ്‍ പതിനാലിനാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൂപ്പര്‍ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. സുശാന്തിന്റേത് തൂങ്ങി മരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് സുശാന്തിന്റെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News