‘ഉള്ളില്‍ കുറ്റബോധം തോന്നുന്നു’ ഹെയര്‍ സ്‌റ്റൈലിസ്റ്റ് സിന്ദയുടെ മരണത്തില്‍ മഞ്ജു പത്രോസ്

ഹെയര്‍ സ്‌റ്റൈലിസ്റ്റ് സിന്ദാദേവിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്ദ കടന്ന് പോയ കഠിന നിമിഷങ്ങളെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. സിന്ദയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.

ഓഗസ്റ്റ് 18ന് രാവിലെ 7.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സിന്ദയുടെ മരണം. അര്‍ബുദ രോഗബാധിതയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ നാടകമേ ഉലകം എന്ന ചിത്രത്തിലൂടെയാണ് ഹെയര്‍ സ്‌റ്റൈലിസ്റ്റായി സിന്ദ പ്രവര്‍ത്തിച്ച ആദ്യ ചിത്രം. അമ്പതോളം സിനിമകളിലും സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഞ്ജു പത്രോസിന്റെ കുറിപ്പ്

”ഇന്ന് സ്നേഹയുടെ ഫോണ്‍ കോളിലൂടെയാണ് അറിഞ്ഞത് ‘സിന്ദ’ നീ അര്‍ബുദത്തിന് കീഴടങ്ങി എന്ന്. വളരെ ചുരുക്കം ചില വര്‍ക്കുകളിലേ എന്റെ കൂടെ ഹെയര്‍ഡ്രസ്സര്‍ ആയി നീ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എങ്കിലും നിന്നെ ഞാന്‍ മറന്നിട്ടില്ല. ഇടയ്ക്കൊക്കെ നീ വിളിക്കുമായിരുന്നു. നീ കടന്നുപോയ ദുര്‍ഘടം പിടിച്ച നിമിഷങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എവിടെയോ ഉള്ളില്‍ ഒരു കുറ്റബോധം തോന്നുന്നു. കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News