മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചു; പോലീസ് എത്തിയപ്പോള്‍ കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ! ഒടുവില്‍ പിടികൂടിയത് നാടകീയമായി

തിരുവനന്തപുരം: ഭര്‍ത്താവ് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് കണ്ടത് ചാരായം വാറ്റുന്ന ഭര്‍ത്താവിനെ. പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ട യുവാവിനെ പോലീസ് നാടകീയമായി പിടികൂടി. തിരുവനന്തപുരം മുക്കുവന്‍തോടാണ് സംഭവം.

ബുധനാഴ്ച രാത്രിയോടെ മദ്യപിച്ച് എത്തിയ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതായി അയല്‍വാസികള്‍ വിതുര പോലീസിനെ അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വീടിന്റെ അടുക്കളയില്‍ നിന്ന് മദ്യം വാറ്റുന്ന അജീഷിനെയാണ് കണ്ടത്. പോലീസിനെ കണ്ടതോടെ ഓടിക്കളഞ്ഞ അജീഷിനെ പിടികൂടാനായില്ല. എന്നാല്‍, നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും, കരംകുളത്തുള്ള ഒരു യുവതിയുടെ വീട്ടില്‍ അജീഷ് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഭാര്യ പോലീസിനെ അറിയിച്ചു.

ഭാര്യ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ കരംകുളത്തെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇവിടെ നിന്നു അജീഷ് പിടിയിലായി. ലോക്ക്ഡൗണ്‍ സമയത്ത് അജീഷ് വന്‍തോതില്‍ ചാരായം വാറ്റിയിരുന്നതായും, നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നതായും ഭാര്യ പോലീസിനോട് പറഞ്ഞു. അബ്കാരി നിയമപ്രകാരം പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News