KeralaNews

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം?; ഷിനു ശ്യാമളന്‍

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ വ്യക്തിയാണ് ഡോക്ടറും മോഡലുമായ ഷിനു ശ്യമാളന്‍. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും തന്റേതായ രീതിയിലുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഡോക്ടര്‍ പങ്കവെക്കാറുണ്ട്. ഇപ്പോഴിതാ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ കണ്ട ശേഷം ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണു ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഡോ. ഷിനുവിന്റെ കുറിപ്പ് വായിക്കാം

ലൈറ്റ് ഓഫ് ആക്കുവല്ലേ’.. ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ.??

ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവര്‍ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങള്‍ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങള്‍ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണര്‍ത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓര്‍ഗാസം വരുന്നത് വരെ ഫോര്‍പ്ളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റില്‍ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേര്‍ കിടന്ന് ഉറങ്ങുന്നുണ്ടാകും?
ക്ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പര്‍വ്വതത്തിന്റെ ഉറവിടം പോലെയാണ്. അതില്‍ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണര്‍ത്തിയും അവള്‍ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണര്‍വ് നല്‍കാം.
എന്നും മുകളില്‍ കയറി കിടന്ന് മിഷനറി പൊസിഷനില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ മറ്റ് പൊസിഷനുകള്‍ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളില്‍ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയില്‍ പല പൊസിഷനില്‍ പരീക്ഷണങ്ങള്‍ നടത്തുക.

കിടക്കയില്‍ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടില്‍ മറ്റ് ആളുകള്‍ ഇല്ലാത്തപ്പോള്‍ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കില്‍ യാത്ര പോകുമ്പോള്‍ റിസോര്‍ട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണര്‍വും ഉന്മേഷവും ലൈംഗികതയില്‍ തിരികെ കണ്ടെത്തുക.
തേന്‍, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോര്‍പ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയില്‍ മാത്രമല്ല, ബെഡ്റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും.?? രണ്ടുപേര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ സെക്‌സ് ടോയ്‌സ് ട്രൈ ചെയ്യാവുന്നതാണ്.

സെക്സില്‍ മെല്ലെ ഫോര്‍പ്ളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓര്‍ഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റില്‍ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓര്‍ക്കാം??.ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ കണ്ടപ്പോള്‍ എഴുതണം എന്ന് തോന്നിയത്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker