31.1 C
Kottayam
Monday, April 29, 2024

വര്‍ഷം തോറും പ്രസവിക്കേണ്ട ഗതികേട് ഈ സ്ത്രീക്ക് എങ്ങനെ ഉണ്ടായി? ആ ആറു മക്കളുള്ള അപ്പനെ പിടിച്ച് ജയിലില്‍ അടയ്ക്കണം; ഡോക്ടറുടെ കുറിപ്പ്

Must read

മലയാളികളുടെ കണ്ണിനെ ഈറനണിയിച്ച സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൈതമുക്കില്‍ അരങ്ങേറിയത്. പട്ടിണിയെ തുടര്‍ന്ന് അമ്മ മക്കളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച വാര്‍ത്ത തേങ്ങലോടെയാണ് മലയാളക്കര വായിച്ചത്. അതേസമയം യുപിയിലെ സാമൂഹ്യസ്ഥിതിയെ മാത്രം ഓര്‍ത്ത് പരിതപിക്കുന്ന കേരളത്തില്‍ എന്തു കൊണ്ട് ഇത്തരം കാഴ്ചകള്‍ ആവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കുകയാണ് ഡോക്ടര്‍ സന്ധ്യ ജി.ഐ. ഡോക്ടറുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആറ് കുട്ടികള്‍ .ആരോഗ്യമുള്ള അച്ഛനും അമ്മയും.പക്ഷെ കുട്ടികള്‍ പട്ടിണിയില്‍ . ഇത് സംഭവിച്ചത് യുപിയിലല്ല, കേരള ത്തിലാണ്.

ഇതിനെ കുറിച്ച് എഴുതുമ്പോള്‍ ആരോഗ്യ രംഗത്തെ കുറച്ച്, പ്രോഗ്രാമുകളെ കുറിച്ച് പരാമര്‍ശിക്കാതെ വഴിയില്ല.

സ്വാതന്ത്ര ലബ്ധിക്ക് ശേഷം ഇന്ത്യ നേരിട്ട രൂക്ഷമായ പ്രശ്‌നങ്ങളില്‍ ഒന്ന് ജനസംഖ്യ പെരുപ്പവും രണ്ടാമത്തേത് കുഞ്ഞുങ്ങളു
ടെ കൂടിയ മരണ നിരക്കുമായിരുന്നു. പോ
ഷകാഹാരക്കുറവും പട്ടിണിയുമായിരു
ന്നു കുഞ്ഞുങ്ങളുടെ മരണങ്ങള്‍ക്ക് ആ കാലഘട്ടങ്ങളിലെ പ്രധാന കാരണങ്ങള്‍.

അതു കൊണ്ട് തന്നെ കമ്മ്യൂണിറ്റി മെഡി സിന്‍ ഡോക്ടറെന്ന നിലയില്‍ നമ്മുടെ രാജ്യത്ത് നിലവിലുള്ള നാഷണല്‍ പ്രോഗ്രാ മുകളെ കുറിച്ച് എഴുതാതിരിക്കാന്‍ എനി ക്കാവില്ല

1. ICDS പ്രോഗ്രാം . 1975 ല്‍ തുടങ്ങിയ പ്രോഗ്രാം .

(website: icds-wcd.nic.in

Sector: Child development

Ministry: Ministry of Women and Child development)

ഇതിന്റെ കീഴിലാണ് അങ്കന്‍ വാടികള്‍ .ഇവി ടെ 2 – 6 വയസു വരെയുള്ള കുട്ടികള്‍ ഉണ്ട്. പോഷകസമൃദ്ധമായ ആഹാരം തികച്ചും സൗജന്യമായി കൊടുക്കാന്‍ സൗകര്യമുണ്ട്. 1000 പോപ്പുലേഷന് ഒരങ്കന്‍വാടി ഉണ്ട്.

ഒന്നാമത്തെ ചോദ്യം

ഈ കുട്ടികള്‍ അങ്കന്‍ വാടിയില്‍ പോയിരുന്നില്ലേ??

ഇല്ലെങ്കില്‍ എന്തുകൊണ്ട്??

2. കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറ
വിന് പ്രധാനമായ ഒരു കാര്യം അമ്മയുടെ അടിക്കടി പ്രസവമാണ്. അതു കൊണ്ട് തന്നെ ഫാമിലി പ്ലാനിങ്ങിന്റെ പേരില്‍ തുട ങ്ങി റിപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് എന്ന നാഷണല്‍ പ്രോഗ്രാമില്‍ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സൗജന്യമായി ഫാമിലി പ്ലാനിങ്ങിനുള്ള
എല്ലാ സൗകര്യങ്ങളുണ്ട്. ഇത് എല്ലാ പ്രൈ
മറി ഹെല്‍ത്ത് സെന്ററുകളിലും സബ് സെന്ററുകളിലും ഉണ്ട്.

(Reproductive & Child Health Programms (RCH), Ministry of Health and Family Welfare)

രണ്ടാമത്തെ ചോദ്യം ഈ സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ ഫാമിലി പ്ലാനിങ്ങ് നടത്താത്തത് എന്തുകൊണ്ട്???

3. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്ന നാഷണല്‍ പ്രോഗ്രാമിന്റെ കീഴില്‍ അര്‍
ബന്‍ ഏരിയയിലും റൂറല്‍ ഏരിയയിലും ജനങ്ങളുടെ അടുത്ത് എത്തിച്ചേരാന്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ഉണ്ട്. ആഷ എന്നും ഉഷ എന്നും അറിയപ്പെടുന്ന ഈ ഹെല്‍ത്ത് വര്‍ക്കഴ്‌സിനെ അപ്പോയിന്റ് ചെയ്യുന്ന തിനുള്ള മുഴുവന്‍ അധികാരവും പഞ്ചാ യത്തിനാണ്.

എന്താണ് ഈ ഹെല്‍ത്ത് വര്‍ക്കേഴ്‌സിന്റെ ജോലി.

1000 പോപ്പുലേഷന് ഒരു വര്‍ക്കറുണ്ട്.
എല്ലാ വീടുകളും സന്ദര്‍ശിച്ച് അവിടെയു
ള്ള സ്ത്രീകളെ ബോധവല്‍ക്കരിക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ട് പിടിക്കാ നൊക്കെയാണ് ഈ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് .

(The National Health mission under ministry of health and family welfare )

മൂന്നാമത്തെ ചോദ്യം??

ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ഗവണ്‍മെന്റ് ഹെല്‍ത്ത് വര്‍ക്കര്‍ ഇവരെ
യും കുട്ടികളെയും തിരിച്ചറിഞ്ഞില്ലേ???

ഒരോ പഞ്ചായത്തിനും കോര്‍പ്പറേഷനും ഏകദേശം 30000 പോപ്പുലേഷന് ഡോക്ടറുണ്ട്. നേഴ്‌സുമാരുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് ഉണ്ട്.

ഇതും പോരാഞ്ഞിട്ട് നമുക്ക് സ്‌കൂള്‍ ഹെ ല്‍ത്ത് പ്രോഗ്രാമസ് ഉണ്ട്. മിഡ് ഡേ മീല്‍ പ്രോഗ്രാം ഉണ്ട്.

ഇവയൊന്നും കൂടാതെ നമുക്ക് സാമൂഹ്യ ക്ഷേമ വകുപ്പുണ്ട്.

ഇതിനും അപ്പുറത്ത് നമുക്ക് കുടുംബശ്രീ കൂട്ടായ്മയുണ്ട്.

ഈ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകു ന്നുണ്ടെങ്കില്‍ പട്ടിണി കിടക്കുന്ന കാര്യം അദ്ധ്യാപകര്‍ അറിഞ്ഞില്ലേ?

ഇന്ത്യ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഉ ണ്ടാക്കിയ നാഷണല്‍ പ്രോഗ്രാമുകളുടെ ഭാഗമാണ് ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍.

ഇതെല്ലാം central goverment ന്റെ ഇന്ത്യ മുഴുവനും ഉള്ള പ്രോഗ്രാമുകളാണ്.
പക്ഷെ ഇതിന്റെയെല്ലാം പ്രത്യേകത central government അല്ല ഈ പ്രോഗ്രാമിനെ നിയന്ത്രിക്കുന്നതും നടപ്പില്‍ വരുത്തേണ്ട
തും എന്ന്.ഇനി ശ്രദ്ധിക്കേണ്ടത്. എല്ലാ നാഷണല്‍ പ്രോഗ്രാമുകളും decentralised model പ്രോഗ്രാം ആണ്. അതായത് ഇത് നടത്തേണ്ട ചുമതല സ്റ്റേറ്റുകള്‍ക്കും പ
ഞ്ചായത്തുകള്‍ക്കുമാണ്.ഈ പ്രോഗ്രാമു കളുടെ ഭാഗമായി എത്ര കോടി പണമാണ് സ്റ്റേറ്റ് കളിലേക്ക് ഒഴുകുന്നത് എന്ന് ഏതെ ങ്കിലും നല്ല മനുഷ്യര്‍ക്ക് വിവരാവകാശ കമ്മിഷന്‍ വഴി അന്വേഷിക്കാം.

ഞാന്‍ മനസ്സിലാക്കിയത് സ്റ്റേറ്റ് ഇത് നടപ്പി ലാക്കുന്നത് പഞ്ചായത്തും കോര്‍പ്പറേഷ നുകളും വഴിയാണ്. അതു കൊണ്ട് തന്നെ പഞ്ചായത്തുകള്‍ക്കും കോര്‍പ്പറേഷനു കള്‍ക്കും ഉത്തരവാദിത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല.

ഇനി പൊതുവായ ചോദ്യം?

കേരളത്തില്‍ എങ്ങനെയാണ് കുട്ടികള്‍ പട്ടിണി കെടക്കുന്നത്?

പണി ചെയ്യാന്‍ ആളുകളില്ലാത്തത് കൊണ്ട് നമ്മള്‍ ബംഗ്ലാളികളുടെ സഹായം തേടി നടക്കുകയാണ്.

മേലനങ്ങി പണി ചെയ്യാന്‍ ആറു മക്കളുടെ അപ്പന് എന്താണ് തടസം ?

വര്‍ഷം തോറും പ്രസവിക്കേണ്ട ഗതികേട് ഈ സ്ത്രീക്ക് എങ്ങനെ ഉണ്ടായി?

ആറു പിള്ളേരെ സൃഷ്ടിച്ചിട്ട് ഉത്തരവാ ദിത്വങ്ങള്‍ നിറവേറ്റാതെ നടക്കുന്ന ആ നികൃഷ്ടജീവിയായ തന്തയെ ഡൊമസ്റ്റിക് വയലില്‍സിന്റെ പേരില്‍ പിടിച്ച് ജയിലിലട ക്കണം സര്‍ക്കാരെ….മാത്രമല്ല അവനെ പിടിച്ച് വാസക്ടമി ചെയ്യിക്കണം.

ഗതികേടിന്റെ മൂര്‍ദ്ധന്യത്തില്‍ പിള്ളേരെ കിണറ്റിലെറിഞ്ഞ് ആത്മഹത്യ ചെയ്യാതെ സത്യം പുറത്ത് പറഞ്ഞ് സഹായം തേടിയ അമ്മയോട് ബഹുമാനം ഉണ്ട്.

അതു കൊണ്ട് തന്നെ ആ സ്ത്രീക്ക് ജീവിക്കാനുള്ള പിന്തുണ കൊടുക്കേ ണ്ടതാണ്. അമ്മയുടേയും കുഞ്ഞുങ്ങ ളുടേയും സുരക്ഷ സ്റ്റേറ്റിന്റെ കയ്യിലാണ്.

ഈ കുഞ്ഞുങ്ങളുടെ ആരോഗ്യനിലവാരം പരിശോധിക്കണം.

Sexual abuse ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന തീര്‍ച്ചയായും നടത്തണം.

ആ അമ്മയെ നന്നായി കൗണ്‍സിലിങ്ങ് ചെയ്യണം. പറഞ്ഞതിനെക്കാള്‍ പറയാത്ത കാര്യങ്ങള്‍ കാണും.

സര്‍ക്കാരിനോടും നന്മ മരങ്ങളോടും രണ്ട് വാക്ക് .

തൊഴില്‍ ചെയ്ത് ജീവിക്കാന്‍ മനുഷ്യരെ അനുവദിക്കുക. അല്ലാതെ സൗജന്യമായി എല്ലാം കൊടുക്കാന്‍ തുടങ്ങിയാല്‍ ഈ ആറു പിള്ളേരുടെ അപ്പന്‍ അവിടെ സുഖവാസം തുടങ്ങും. കുഞ്ഞുങ്ങള്‍ പിന്നേയും ദുരിതത്തിലാകും.

ഒരു പണിയും ചെയ്യാതെ കള്ളു കിടച്ച് നടക്കുന്ന മനുഷ്യജീവികള്‍ സ്ത്രീകളെ മുന്‍നിര്‍ത്തി സഹായം ചോദിക്കാം.

അതു കൊണ്ട് തന്നെ സര്‍ക്കാര്‍ ചെയ്യേ ണ്ടത് ആ സ്ത്രീക്കും കുഞ്ഞുങ്ങള്‍ക്കും പുനരധിവാസത്തിന് അവസരമൊരുക്കണം

ആറു മക്കളുള്ള ആ അപ്പനെതിരെ കേസെടുക്കാനുള്ള വകുപ്പുകള്‍ ആണ് കേരളാ പോലീസ് അന്വേഷിക്കേണ്ടത്.

ഈ ഭൂമി കുഞ്ഞുങ്ങളുടേതാണ് .പട്ടിണി കിടക്കാതെ ഭയക്കാതെ അവര്‍ ഇവിടെ ജീവിക്കട്ടെ.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week