സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു; പരാതിയുമായി കളമശേരി മെഡിക്കല്‍ കോളേജിലെ വീഴ്ച വെളിപ്പെടുത്തിയ ഡോ. നജ്മ സലീം

കൊച്ചി: തന്നെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭത്തില്‍ ആശുപത്രി വീഴ്ച വരുത്തിയെന്ന് വെളിപ്പെടുത്തിയ ഡോ. നജ്മ സലീം പോലീസില്‍ പരാതി നല്‍കി. തന്നെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

തനിക്ക് കെഎസ്യുവുമായി ബന്ധമുണ്ടെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു എന്നാണ് നജ്മയുടെ പരാതി. ദേശാഭിമാനിയുടെ പേര് പരാതിയില്‍ എടുത്തു പറയുന്നു. സിഐടിയു കളമശ്ശേരി ഗവണ്മെന്റ് നഴ്‌സസ് യൂണിയന്റെ ഫേസ്ബുക്ക് കൂട്ടായ്മ, സുധീര്‍ കെ എസ് എന്ന വ്യക്തി തുടങ്ങിയവരെയൊക്കെ പരാതിയില്‍ പേരെടുത്ത് നജ്മ പരാമര്‍ശിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കളമശേരി പോലീസ് അന്വേഷണമാരംഭിച്ചു.

ഇത്തരം കാര്യങ്ങളില്‍ തിരുത്തുണ്ടാവണമെന്നാണ് താന്‍ പറയുന്നത്. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും നജ്മ പറയുന്നു. ”വെന്റിലേറ്ററില്‍ അലാം കേട്ടിട്ടും നഴ്‌സുമാര്‍ പലപ്പോഴും അത് അറ്റന്‍ഡ് ചെയ്തിട്ടില്ല. അങ്ങനെ പല അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നന്നായി ജോലിയെടുക്കുന്ന നഴ്‌സുമാരുണ്ട്. എന്നാല്‍, ചിലര്‍ക്ക് മടിയുണ്ട്. ഞാന്‍ കെഎസ് യുവിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഒരു പാര്‍ട്ടിയിലും ഞാന്‍ അംഗമല്ല.”- ഡോ. നജ്മ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News