സിനിമയിലെ ഭൂരിഭാഗം ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടി എഴുതാന്‍ അറിയില്ലെന്ന് നടി ആന്‍ഡ്രിയ
സിനിമയിലെ ഭൂരിഭാഗം ആണുങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടി എഴുതാന്‍ അറിയില്ലെന്ന് നടി ആന്‍ഡ്രിയ ജര്‍മിയ. അതിനാലാണ് നമുക്ക് കൂടുതല്‍ സ്ത്രീ എഴുത്തുകാരെയും സംവിധായകരേയും നിര്‍മാതാക്കളേയും വേണ്ടത്. കൂടാതെ അടുത്തിടെ ഇറങ്ങിയ തരണി, വട ചെന്നൈ, അവള്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ തരണിക്ക് ശേഷം നിരവധി സ്ത്രീകള്‍ അവരുടെ ജീവിതം തുറന്നു കാട്ടിയതുപോലെയാണ് തോന്നിയത് എന്ന് എന്നോട് പറഞ്ഞിരുന്നു. അഭിനേതാവ് എന്ന നിലയില്‍ വേണ്ടത് ഇതാണെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനെയും ആന്‍ഡ്രിയ പ്രശംസിക്കാന്‍ മറന്നില്ല. റാം സാര്‍ മികച്ച എഴുത്തുകാരന്‍ മാത്രമല്ല ഹൃദയം കൊണ്ട് ഒരു ഫെമിനിസ്റ്റ് കൂടിയാണെന്നും ആന്‍ഡ്രിയ പറയുന്നു.
കൂടാതെ യഥാര്‍ഥത്തില്‍ സ്ത്രീകള്‍ എത്രത്തോളം വിട്ടുവീഴ്ച ചെയ്യുന്നവരാണെന്നും അത്തരം പുരുഷന്മാരെ തങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് എങ്ങനെയെന്നും അദ്ദേഹത്തിന് അറിയാം. എന്നാല്‍ ഭൂരിഭാഗം വരുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുവേണ്ടി എഴുതാന്‍ അറിയില്ല. അതുകൊണ്ടാണ് നമുക്ക് കൂടുതല്‍ സ്ത്രീ എഴുത്തുകാരും സംവിധായകരും നിര്‍മാതാക്കളും വേണമെന്ന് പറയുന്നതെന്നും ആന്‍ഡ്രിയ വ്യക്തമാക്കി.