ജോസിന് സ്വാഗതം; കേരള കോണ്‍ഗ്രസ് ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ്. ജോസ് കെ. മാണിയുടെ കാര്യത്തില്‍ എല്‍.ഡി.എഫിന്റെ പൊതു നിലപാടിന് ഒപ്പം നില്‍ക്കാന്‍ ഇന്നു ചേര്‍ന്ന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയെന്ന് സിപിഐ എക്‌സിക്യുട്ടീവ് വിലയിരുത്തി. ഇടതു മുന്നണിയാണ് ശരിയെന്ന ജോസിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ജോസ് രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്കു വരുന്നത് ഗുണമെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ കരുതുന്നെങ്കില്‍ അതിനൊപ്പം നില്‍ക്കും. യു.ഡി.എഫ് ദുര്‍ബലപ്പെടുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News