32.8 C
Kottayam
Saturday, April 20, 2024

കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു; പുതിക്കിയ നിരക്ക് ഇങ്ങനെ

Must read

തിരുവനന്തപുരം: കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു. 2,750 രൂപയായിരുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 2100 രൂപയായിക്കി കുറച്ചത്. നിലവില്‍ 3,000 രൂപയായിരുന്ന ട്രുനാറ്റ് ടെസ്റ്റിന് 2,100 രൂപയായും ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമാക്കി കുറച്ചു. ആന്റിജന്‍ ടെസ്റ്റിന് നിലവിലെ നിരക്കായ 625 രൂപ തുടരും.

ഏപ്രിലില്‍ 4,000 രൂപയായിരുന്നു ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്ക്. പിന്നീടിത് പല ഘട്ടങ്ങളായി കുറയ്ക്കുകയായിരുന്നു. പരിശോധനാ ഫീസിന്റെ പേരില്‍ കൊവിഡിലേക്കു നയിക്കുന്ന ലക്ഷണങ്ങളുള്ളവരില്‍ പലരും പരിശോധന വേണ്ടെന്നു വയ്ക്കുന്നതിനെ തുടര്‍ന്നാണ് ചാര്‍ജ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 76,51,108 ആയി ഉയര്‍ന്നു. അതേസമയം ചികില്‍സയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 7,40,090 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.

കഴിഞ്ഞ ദിവസത്തേക്കാള്‍ ചികില്‍സയിലുള്ളവരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 8448 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 20 വരെ രാജ്യത്ത് 9,72,00,379 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 10,83,608 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week