കുടുംബക്കാര്‍ക്ക് കുത്തിവെയ്ക്കാന്‍ കൊവിഡ് വാക്‌സിന്‍ മോഷ്ടിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

ഹൂസ്റ്റണ്‍: കുടുംബക്കാര്‍ക്ക് കുത്തിവെയ്ക്കാന്‍ കൊവിഡ് വാക്സിന്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ ഡോക്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ ഡിസംബര്‍ 29 -നാണ് ഹൂസ്റ്റണ്‍ ടെക്‌സാസിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ഒമ്പത് ഡോസ് കൊവിഡ് വാക്സിന്‍ അടങ്ങിയ ഒരു പാക്കറ്റ് മോഷ്ടിച്ച് ഡോക്ടര്‍ കടന്നുകളഞ്ഞത്.

ഡോ. ഹസന്‍ ഗോകല്‍ എന്നയാളാണ് അറസ്റ്റിലായത്. ഈ ഡോക്ടര്‍ ജോലി ചെയ്തിരുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് സിസ്റ്റത്തിന്റെ സ്റ്റോര്‍ റൂമില്‍ നിന്നാണ് വാക്സിനും മോഷ്ടിച്ച് ഡോക്ടര്‍ സ്ഥലം വിട്ടത്. സ്വന്തക്കാര്‍ക്ക് വേണ്ട വാക്സിന്‍ ആരുമറിയാതെ താന്‍ സ്റ്റോറില്‍ നിന്ന് മോഷ്ടിച്ച് കടത്തി എന്ന് ഡോക്ടര്‍ തന്നെ തന്റെ ഒരു സഹപ്രവര്‍ത്തകനോട് വീമ്പുപറഞ്ഞു.

ഇതാണ് ഇയാള്‍ക്ക് വിനയായത്. ഡോക്ടറുടെ വീമ്പ് പറച്ചില്‍, ഉടന്‍ തന്നെ സഹപ്രവര്‍ത്തകന്‍ തന്റെ മാനേജരോടും, മാനേജര്‍ പോലീസിലും അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ക്കും അടുത്ത സ്നേഹിതരില്‍ ചിലര്‍ക്കും കുത്തിവെക്കാന്‍ വേണ്ടിയാണ് ഈ ഡോക്ടര്‍ ഇങ്ങനെ ഒരു മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News