കോഴിക്കോട്: ആംബുലന്‍സില്‍ ഇരുന്ന് പി.എസ്.സി പരീക്ഷയെഴുതി കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് പി.ജി വിദ്യാര്‍ത്ഥിനി. വെള്ളിയാഴ്ച പിഎസ്സി നടത്തിയ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ഒബ്ജക്ടീവ് ടൈപ്പ് എഴുത്തുപരീക്ഷയാണ് പാലാഴി പാല നമ്പിടിപറമ്പത്ത് എന്‍ അനിരുദ്ധന്റെ മകള്‍ അഞ്ജുഷ കൊവിഡിനെ പോലും വകവെക്കാതെ ആംബുലന്‍സില്‍ ഇരുന്ന് എഴുതിയത്.
അഞ്ജുഷയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറകൈയ്യടികളാണ് ലഭിക്കുന്നത്. മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡില്‍ ഡ്യൂട്ടിചെയ്തിരുന്ന അഞ്ജുഷയ്ക്ക് ജനുവരി 17-നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരീക്ഷാകേന്ദ്രമായ കിണാശ്ശേരി ജിവിഎച്ച്എസ്എസ് കോമ്പൗണ്ടില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സില്‍ ഇരുന്ന് പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കിയത്. രാവിലെ 7.30 മുതല്‍ 9.15-വരെയായിരുന്നു പരീക്ഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News