വിധവയായ അമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി

ഉത്തര്‍പ്രദേശ്: വിധവയായ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കോട്ട് വാലി സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വെള്ളിയാഴ്ച്ചയാണ് സ്ത്രീയുടെ ഗ്രാമത്തില്‍ തന്നെയുള്ള അഖിലേഷ് അഹിര്‍വാര്‍ എന്നയാള്‍ക്കെതിരെ സ്ത്രീ പരാതി നല്‍കിയത്. ഡിസംബര്‍ ഏഴിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടക്കുന്നത്. അഖിലേഷ് അഹിര്‍വാര്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. ഇതില്‍ താന്‍ ഗര്‍ഭിണിയായെന്നും പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നു.

സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരാതിയില്‍ കേസെടുത്ത പോലീസ് സ്ത്രീയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. അതേസമയം, ആരോപണവിധേയനായ അഖില്‍ അഹിര്‍വാറിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News