26.7 C
Kottayam
Monday, May 6, 2024

ടിക്ക്ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു; കൗമാരക്കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

Must read

ഇസ്ലാമാബാദ്: ടിക്ക്ടോക്ക് വീഡിയോ ചിത്രീകരിക്കാനായി റെയില്‍വേ ട്രാക്കിലൂടെ നടന്ന കൗമാരക്കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം.

ഹംസ നവീദ്(18) ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ പാഞ്ഞെത്തിയ ട്രെയിന്‍ ഹംസയെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week