24 C
Kottayam
Thursday, June 4, 2026

”കാരണം ഞങ്ങള്‍ മലപ്പുറത്തുകാരാണല്ലോ?” മലപ്പുറത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടറുടെ കുറിപ്പ്

Must read

കോഴിക്കോട്: പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ മഞ്ചേരി സ്വദേശിനിയായ വനിത ഡോക്ടര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി അടക്കമുള്ളവര്‍ മലപ്പുറത്തിനെതിരായ പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും ചര്‍ച്ചയായി. ഇതിനെതിരെ വിവിധ കോണുകളില്‍നിന്നാണ് പ്രതിഷേധം ഉയര്‍ന്നത്.

സിനിമ മേഖലയില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. മനേക ഗാന്ധിക്കെതിരെ സംഘടനകള്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന് പിറകെയാണ് ഡോ. അപര്‍ണ സൗപര്‍ണിക എഴുതിയ കുറിപ്പ് വൈറലാകുന്നത്. മലപ്പുറത്തിനെതിരെ സ്ഥിരം ഉയരാറുള്ള ആരോപണങ്ങള്‍ പരിഹാസ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇവര്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

#കാരണം_ഞങ്ങൾ_മലപ്പുറത്തുകാരാണല്ലോ
———————————-/
രാവിലെ മകനെയുംകൊണ്ട് പുറത്തുപോകാനായി ബുള്ളറ്റ്പ്രൂഫ് നാനോയിൽ കയറിയപ്പോളേക്കും ‘അമ്മ ഒരു Barret M82 കൊണ്ടുവന്നുതന്നു.
വണ്ടിയിൽ എപ്പോളും ഒരു AK47 ഉണ്ടാകുമെങ്കിലും കഴിഞ്ഞ ആഴ്ച അൽപ്പം ദൂരെയുള്ള പാകിസ്താനി മാർക്കറ്റിൽ നിന്നും വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യിൽകരുതുന്നത് നല്ലതായിരിക്കന്നു ‘അമ്മ പറഞ്ഞു.
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!
ഹിന്ദുക്കളായതുകൊണ്ട് ഇവിടെ ഭൂമിവാങ്ങാൻപറ്റാത്തതു കാരണം ആകാശത്തിൽ കുടികെട്ടിയ ഞങ്ങൾക്ക് വണ്ടി റോഡിലേക്കിറക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ ശീലമായിരിക്കുന്നു…
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
നിരക്ഷരരും ബാലികാവധുക്കളുമൊക്കെയായ ഒരുകൂട്ടം ജനത തിങ്ങിപ്പാർക്കുന്ന ചേരിക്കടുത്തുള്ള പഴയ കെട്ടിടത്തിൽ IS റിക്രൂട്ട്മെന്റ് സെന്റർ എന്ന തിളങ്ങുന്ന ബോർഡ് തൂങ്ങിയിരുന്നു . ഭയമുണ്ടെങ്കിലും ഇതൊന്നും പുതുമയായിരുന്നില്ല .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ഇവിടെ അധികം സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് അല്പം അകലെ രഹസ്യമായി നടത്തിവന്നിരുന്ന ഭഗവത്‌ഗീത ക്ലാസ്സിലേക്കായിരുന്നു മകനെ കൊണ്ടുപോകേണ്ടിയിരുന്നത് .എല്ലാ കവലകളിലും എന്നപോലെ ഉണ്ടായിരുന്ന തീവ്രവാദ കോച്ചിങ് ക്ലാസ്സുകൾക്ക് പകരം കേരളത്തിലോ ഇന്ത്യയിലോ ഉള്ളതുപോലത്തെ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!
പോകുന്ന വഴിയിൽ കാട്ടിലേക്കുള്ള തിരിവിൽ ആൾക്കൂട്ടവും ബഹളവും ഉണ്ടായിരുന്നു.
ഗേൾഫിൽനിന്നും വരുന്ന പൈസകൊണ്ട് തിന്നു എല്ലിനിടയിൽ കുത്തുമ്പോൾ, വെറുതെയിരുന്ന് മടുത്ത ഞങ്ങൾ ആനകളെയും മറ്റു മൃഗങ്ങളെയും ക്രൂരമായി കൊല്ലാറുണ്ടെന്നത് രാജ്യത്തെ പ്രമുഖ മൃഗസ്നേഹികൾക്കുവരെ അറിയാമായിരുന്നു.
വ്യക്തിപരമായി ഞാനും ഇതൊക്കെ ആസ്വദിച്ചിരുന്നു.
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ജില്ലതിർത്തിയിൽ വെടിവെപ്പില്ലാത്തസമയങ്ങളിൽ തീവ്രവാദികൾ ഫുട്ബോൾ കളിക്കുകയും ,വീഡിയോ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും ,ജനസംഖ്യ വർദ്ധനവിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു
ഞാൻ ഇവരെക്കുറിച് വെറുതെ അഭിമാനം കൊള്ളാറുണ്ടായിരുന്നു .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെങ്കിലും മറ്റുജില്ലക്കാരും മൊത്തം ഇന്ത്യ തന്നെയും സമാധാനത്തിൽ ആണെന്നുള്ളതും അവർ ഞങ്ങളെ ഓർത്തു വ്യാകുലപ്പെടാറുണ്ട് എന്നുള്ളതും അല്പമൊന്നുമല്ല ആശ്വാസമാകാറുള്ളത് .
കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week