പാലക്കാട് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പോലീസ്

പാലക്കാട്: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. യാക്കര സ്വദേശിയായ ടാക്‌സി ഡ്രൈവറാണ് പ്രതി. പ്രതി വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂരില്‍ ചികിത്സയിലാണ്. കൊല നടത്തി രക്ഷപെടുന്നതിനിടെയാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടത്. പ്രതിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പാലക്കാട് കഞ്ചിക്കോട്ട് മേയ് 28ന് രാത്രി 11.30ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോഴിക്കോട് കണ്ണോത്ത് സ്വദേശി പി.എം. ജോണ്‍(70) ആണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ പ്രതി ഇരുമ്ബ് വടികൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ജോണിനെ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യആശുപത്രിയിലും എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ജോണിനെ അടിച്ചുവീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. അല്‍പനേരം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നതും പിന്നീട് ജോണിന്റെ കൈവശമുണ്ടായിരുന്ന ഇരുമ്ബുവടി അക്രമി പിടിച്ചുവാങ്ങി ജോണിനെ അടിച്ചുവീഴ്ത്തും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News