Entertainment
പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈ: പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News