27.4 C
Kottayam
Thursday, June 4, 2026

ഇടിച്ചിട്ട ശേഷം പരിക്കേറ്റ അമ്മയേയും കുഞ്ഞിനെയും കാറില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ടു; മനസാക്ഷിയില്ലാത്ത ഡ്രൈവറെ തേടിയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

Must read

സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാര്യയേയും രണ്ടു വയസുള്ള മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ട ഡ്രൈവറെ തേടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. അരവിന്ദ് സുദകുമാറെന്ന വ്യക്തിയുടെ ഭാര്യയും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വന്ന് ഇടിച്ചു. ഇടിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്നാലെ ബൈക്കിലെത്തിയ യുവാക്കള്‍ ചേര്‍ന്ന് തടഞ്ഞു. ഭാര്യയേയും കുഞ്ഞിനെയും കാറില്‍ കയറ്റി. എന്നാല്‍ കാറുകാര്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് ഭാര്യ ഓട്ടോപിടിച്ചാണ് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായി പരുക്കേറ്റു. ഭാര്യയുടെ കാലിനും പരുക്കുണ്ടെന്നും യുവാവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തകമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

@Aravind Sudhakumar എഴുതുന്നു :
ഇത് എന്റെ മകന്‍ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ല്‍ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യില്‍ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡിലേക്ക്. വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാല്‍ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാള്‍ ശ്രമിച്ചത്. പുറകില്‍ വന്ന ബൈക്കിലെ യുവാക്കള്‍ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളില്‍ കയറ്റി.(ആ യുവാക്കള്‍ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്) . എന്നാല്‍ രക്ഷപ്പെട്ടു പോകാന്‍ കഴിയാത്തിലുള്ള ദേഷ്യത്തില്‍ അയാള്‍ ഒരു seriounsess um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാന്‍ wife ആവശ്യപ്പെട്ടപ്പോള്‍ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല.ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച് hospital il പോകേണ്ടി വന്നു.
Car number ഉപയോഗിച്ച് trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാന്‍ സാധിച്ചുള്ളു. ഞങ്ങള്‍ക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താല്‍പര്യമില്ല. അതൊന്നും തന്നെ ഞങ്ങള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാള്‍ ഈ post കാണുന്നുണ്ട് എങ്കില്‍ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാല്‍ ഇങ്ങനെ പ്രതികരിക്കരുത്.. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാല്‍ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം……… ഈ നമ്പര്‍ ഒന്ന് കണ്ടു പിടിക്കാന്‍ സഹായിക്കുക
Number. KL 24 T 0132 White maruti dezire ദയവായി ഈ post അയാള്‍ കാണുന്നതു വരെ share ചെയ്യുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week