ഡല്‍ഹിയില്‍ അമിത വേഗതയില്‍ പാഞ്ഞുവന്ന ബസ് കയറി മൂന്നു പേര്‍ മരിച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അമിത വേഗതയില്‍ പാഞ്ഞുവന്ന ബസ് കയറി മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നഗറല്‍ വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ഗാസിയാബാദിലെ ലോനി സ്വദേശി രവീന്ദ്രര്‍ (22), മന്ദോലി സ്വദേശി കരണ്‍ (12), അജ്ഞാതനായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. ലോനി സ്വദേശികളായ സതീഷ്, സുജീത്, മന്ദോലി സ്വദേശി കാഞ്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നന്ദ് നഗര്‍ ബസ് ഡിപ്പോയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് വഴിയില്‍ നിന്നിരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് ഫുട്പാത്തിലേക്ക് കയറി അവിടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലും ഉന്തുവണ്ടിയിലും ഇടിച്ചു.

നിര്‍ത്താതെ പോയ ബസ് ഐടിഐ ഫ്ളൈ ഓവറിനു സമീപം വച്ച് പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടതോടെ ബസ് ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News