കൊവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് അടിയന്തര മന്ത്രിതല യോഗം

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ഇന്ന് അടിയന്തര മന്ത്രിതല യോഗം. ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്. രാവിലെ 10 മണിക്കാണ് യോഗം നടക്കുക. ജില്ലാ കളക്ടര്‍, ഡിഎംഒ, മേയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍ അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളില്‍ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദേശം നല്‍കി.

കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും ജില്ലാ ഭരണകൂടം അറിയിച്ചു. രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിളാണ് നിയന്ത്രണം കടുപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News