ചെന്നൈ: പ്രമുഖ തമിഴ് സംവിധായകന് എസ്.പി ജനനാഥന് (61) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മസ്തിഷ്കാഘതത്തെ തുടര്‍ന്നാണ് അദ്ദേഹം കുഞ്ഞ് വീണത്. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ സഹായിയാണ് ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ഇയര്‍കൈ ആണ് ആദ്യ സിനിമ. ഈ സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News