സ്ത്രീകളെ ഫോണില്‍ വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുകയും അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്യുന്ന 51കാരന് കിട്ടിയത് എട്ടിന്റെ പണി

ലക്‌നൗ: നിരവധി സ്ത്രീകളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാക്കിയ 51കാരന്‍ പിടിയില്‍. 66 സ്ത്രീകളെ ശല്യം ചെയ്ത രാജേഷ് കുമാര്‍ എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇയാള്‍ക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നിരുന്നു.

വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ രാജേഷ് കുമാര്‍. ഇയാളുടെ മൂന്ന് കുട്ടികളുടേയും വിവാഹവും കഴിഞ്ഞിട്ടുണ്ട്. ഔരായിയിലെ സര്‍സനി ഗ്രാമത്തിലാണ് ഇയാള്‍ താമസിക്കുന്നത്.

സ്ത്രീകളേയും യുവതികളേയും പെണ്‍കുട്ടികളേയും വിളിച്ച് അശ്ലീല പാട്ടുകള്‍ പാടുക, അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുക തുടങ്ങിയവയൊക്കയായിരുന്നു ഇയാള്‍ നിരന്തരം ചെയ്തിരുന്നത്. ശല്യം സഹിക്കാന്‍ കഴിയാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയത്. പലരേയും ഭീഷണിപ്പെടുത്തിയതായും പരാതികളില്‍ പറയുന്നു.

ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ഇയാള്‍ നൂറിലധികം സ്ത്രീകളെ വിളിച്ച് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി തെളിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News