ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം ”വാവ” യ്ക്കിട്ടായപ്പൊ കണ്ണീര്‍; സജിത മഠത്തിലിന്റെ ബന്ധുവിന്റെ അറസ്റ്റ് ആഘോഷമാക്കി ദിലീപ് ഓണ്‍ലൈന്‍
കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയില്‍ സന്തോഷ പ്രകടനവുമായി ദിലീപ് ഓണ്‍ലൈന്‍. നടിയ്ക്കെതിരെ ലൈംഗികാക്രമണ കേസില്‍ പ്രതിയായ ദിലീപിനെതിരെ നിലപാടെടുത്ത നടി സജിത മഠത്തിലിന്റെ ബന്ധുവാണ് ഒരു വിദ്യാര്‍ത്ഥിയെന്നതാണ് ദീലീപ് ഓണ്‍ലൈനിന്റെ സന്തോഷത്തിന് കാരണം. ദീലീപ് ഓണ്‍ലൈനിന്റെ പേജിലൂടെയാണ് സന്തോഷം രേഖപ്പെടുത്തിയത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍ എന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസില്‍ ചേച്ചി പറഞ്ഞത്. കേരളാ പോലീസ് സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നില്‍ കണ്ടതു പോലയല്ലെ അന്ന് ചാനല്‍ തിണ്ണകള്‍ നിരങ്ങി സമര്‍ത്ഥിച്ചിരുന്നത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം ”വാവ” യ്ക്കിട്ടായപ്പൊ കണ്ണീര്‍. ദിലീപിനെ കുടുക്കാന്‍ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി… കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡല്‍ഹിയിലും കിട്ടും’