22.8 C
Kottayam
Saturday, November 30, 2024

കുളത്തില്‍ വീണ് മരിച്ചയാളെ ജീവനോടെ കണ്ടെത്തി! ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

Must read

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്ലാമൂട്ടുകടക്കു സമീപം തോട്ടിന്‍കരയില്‍ സരസ്വതി എന്ന 60 കാരി കടബാധ്യത മൂലം കുളത്തില്‍ ചാടി ജീവനൊടുക്കിയത്. അതേസമയം, മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ നിന്ന് ഭിന്ന ശേഷിക്കാരനായ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നാണ് കണ്ടെത്തിയിരുന്നത്. അന്വേഷണത്തില്‍ കുളത്തില്‍ നിന്നും സരസ്വതി യുടെ മൃതദേഹം കുളത്തില്‍ നിന്നും ലഭിച്ചു.

നാഗേന്ദ്രനായുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. ഫയര്‍ ഫോഴ്സിന് പുറമെ സ്‌കൂബാ ടീമും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടുര്‍ന്നു കുളത്തിന്റെ ബന്‍ഡ് പൊട്ടിച്ച് വെള്ളം വറ്റിച്ചു നോക്കിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. ഇതിനിടെ ഇന്ന് രാവിലെ തേങ്ങയിടാന്‍ വേണ്ടി തെങ്ങില്‍ കയറിയ ആള്‍ അടുത്തുള്ള ഗോഡൗണില്‍ നാഗേന്ദ്രന്‍ ഇരിക്കുന്ന കണ്ടു വിവരം അറിയിക്കുകയായിരുന്നു.

തുടുര്‍ന്നു പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഈ സ്ഥലം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പരിശോധിച്ചിരുന്നു. അപ്പോള്‍ ഒന്നും നാഗേന്ദ്രനെ കണ്ടില്ല. ഇവിടേക്ക് ഈ ആള്‍ക്ക് ഒറ്റക്കു എത്താന്‍ കഴിയില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

28 കാരനായ ബോഡിബിൽഡർക്ക് വർക്കൗട്ടിനിടെ ഹൃദയാഘാതത്താൽ ദാരുണാന്ത്യം; മരണപ്പെട്ടത് അവാർഡ് ജേതാവായ അഭിഭാഷകൻ

സാവോപോള:ലോകപ്രശസ്ത ബ്രിസീലിയൻ ബോഡിബിൽഡർ ഹോസെ മറ്റെയസ് കൊറെയ സിൽവ അന്തരിച്ചു. ഫിറ്റ്‌നസ് രംഗത്തെ സംരംഭകനായ 28 കാരൻ ഹൃദയാഘാതത്താൽ മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹോസെ കുഴഞ്ഞുവീഴുകയായിരുന്നു. അപ്രതീക്ഷിതമായ നഷ്ടം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും...

നികുതി വെട്ടിച്ചത് 60 കോടി രൂപ; പറവ ഫിലിംസിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പറവ ഫിലിംസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട്...

വിവാഹം നടക്കാൻ 'മന്ത്രവാദം' നടത്തിയ 19 കാരി ഗർഭിണി, 'ഡിഎൻഎ'യിൽ മന്ത്രവാദി കുടുങ്ങി; പ്രതിക്ക് 16 വർഷം കഠിനതടവ്

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും...

ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ളാം, നേതൃത്വത്തിനെതിരെ കരുനാ​ഗപ്പള്ളി സിപിഎമ്മിൽ പരസ്യ പ്രതിഷേധം

കൊല്ലം:  ​കൊല്ലം കരുനാഗപ്പള്ളിയിൽ വിഭാഗീയതയെ തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയ പ്രശ്നങ്ങൾ കയ്യാങ്കളിയിലേക്ക് നീളുന്നത് പാർട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്നാൽ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികൾ...

'ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചന, കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞു'; പ്രതികരിച്ച് നടി മാലാ പാർവ്വതി

കൊച്ചി: ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് ‌നടി മാലാ പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന്...

Popular this week