കങ്കണയ്ക്ക് ലൈംഗികാസക്തി കൂടുതലാണ്; അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റില്‍ കങ്കണയെ കുറിച്ചും പരാമര്‍ശം
മുംബൈ: റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റ് രേഖകളില്‍ നടി കങ്കണയെക്കുറിച്ചും പരാമര്‍ശമുള്ളതായി റിപ്പോര്‍ട്ട്. കങ്കണ ലൈംഗികാസക്തി കൂടുതലുള്ള വ്യക്തിയാണ് അര്‍ണബ് തന്റെ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നത്. പ്രമുഖ ബോളീവുഡ് താരം നടന്‍ ഹൃത്വിക് റോഷനുമായി അഭിമുഖം നടത്തിയതിന് പിന്നാലെയുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിലാണ് കങ്കണയ്ക്കെതിരെയുള്ള പരാമര്‍ശമുള്ളത്.
അഭിമുഖത്തില്‍ കങ്കണയെ ഹൃത്വിക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് പുറത്ത് ഹൃത്വികിന്റെ പെരുമാറ്റം എങ്ങനെയെന്നുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിലാണ് കങ്കണയെക്കുറിച്ചും അര്‍ണബ് പ്രതികരിച്ചത്. അര്‍ണബുമായി ചാറ്റ് ചെയ്ത വ്യക്തി കങ്കണയ്ക്ക് മാനസികരോഗമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കങ്കണയ്ക്ക് ലൈംഗികാസക്തി കൂടുതലാണെന്നും ഒരു തരം മാനസികരോഗമാണെന്നും അര്‍ണബ് പറഞ്ഞത്.
എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന ചോദ്യത്തിന് ഹൃത്വികിനോട് കങ്കണയ്ക്ക് ലൈംഗികാസക്തിയാണെന്നായിരുന്നു അര്‍ണബിന്റെ മറുപടി. ഈ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്. അതേസമയം ഈ ആരോപണങ്ങളില്‍ അര്‍ണബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.