കുളത്തില്‍ വീണ് മരിച്ചയാളെ ജീവനോടെ കണ്ടെത്തി! ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് പ്ലാമൂട്ടുകടക്കു സമീപം തോട്ടിന്‍കരയില്‍ സരസ്വതി എന്ന 60 കാരി കടബാധ്യത മൂലം കുളത്തില്‍ ചാടി ജീവനൊടുക്കിയത്. അതേസമയം, മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പില്‍ നിന്ന് ഭിന്ന ശേഷിക്കാരനായ ഭര്‍തൃസഹോദരന്‍ നാഗേന്ദ്രനെയും കൊണ്ട് ആത്മഹത്യ ചെയ്യുന്നു എന്നാണ് കണ്ടെത്തിയിരുന്നത്. അന്വേഷണത്തില്‍ കുളത്തില്‍ നിന്നും സരസ്വതി യുടെ മൃതദേഹം കുളത്തില്‍ നിന്നും ലഭിച്ചു.

നാഗേന്ദ്രനായുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. ഫയര്‍ ഫോഴ്സിന് പുറമെ സ്‌കൂബാ ടീമും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടുര്‍ന്നു കുളത്തിന്റെ ബന്‍ഡ് പൊട്ടിച്ച് വെള്ളം വറ്റിച്ചു നോക്കിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. ഇതിനിടെ ഇന്ന് രാവിലെ തേങ്ങയിടാന്‍ വേണ്ടി തെങ്ങില്‍ കയറിയ ആള്‍ അടുത്തുള്ള ഗോഡൗണില്‍ നാഗേന്ദ്രന്‍ ഇരിക്കുന്ന കണ്ടു വിവരം അറിയിക്കുകയായിരുന്നു.

തുടുര്‍ന്നു പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഈ സ്ഥലം കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പരിശോധിച്ചിരുന്നു. അപ്പോള്‍ ഒന്നും നാഗേന്ദ്രനെ കണ്ടില്ല. ഇവിടേക്ക് ഈ ആള്‍ക്ക് ഒറ്റക്കു എത്താന്‍ കഴിയില്ല. അതിനാല്‍ തന്നെ സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News