KeralaNewsRECENT POSTS
സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മാന്നാര്‍: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. മാവേലിക്കര കൊറ്റാര്‍കാവ് ഉമാലയത്തില്‍ രാധാകൃഷ്ണന്റെ മകന്‍ അജയ്കൃഷ്ണനാണ് (17) മരിച്ചത്. മാവേലിക്കരയില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജയ് കൃഷ്ണന്‍ ചെന്നിത്തല വലിയ പെരുമ്പുഴ മുണ്ടവേലിക്കടവില്‍ എത്തിയത്. ഇവിടെ നല്ല ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. ചൂണ്ടയിട്ട ശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അജയ്കൃഷ്ണന്‍ ഒഴുക്കില്‍ പെട്ടത്.
സുഹൃത്തുക്കളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിയും അജയ്കൃഷ്ണനെ കണ്ടെത്താനായില്ല. എന്നാല്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തി നടത്തിയ തിരച്ചിലൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് അജയകൃഷ്ണന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News