റാഞ്ചി: ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയുടെ റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ ശക്തമാക്കി പൊലീസ്. ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ധോണിയുടെ മകള്‍ സിവയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും നായകന്‍ മഹേന്ദ്രസിങ് ധോണിയും മോശം പ്രകടനം നടത്തുന്നുവെന്ന പേരിൽ സോഷ്യല്‍ മീഡിയയിലൂടെ ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ഭീഷണി വന്നിരുന്നു.
വധഭീഷണിയും ബലാത്സംഗം ചെയ്യുമെന്ന രീതിയിലുമുള്ള ഭീഷണികളുമാണ് സിവയ്‌ക്കെതിരെ വന്നത്. ഫാം ഹൗസിന്റെ പരിസരങ്ങളില്‍ പട്രോളിങ്ങും ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ഇതിനു പുറമെ, ധോണിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ വ്യക്തികളെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News