KeralaNews

നാളെ സംസ്ഥാന വ്യാപകമായി ടിപ്പർ ലോറികള്‍ പണിമുടക്കും

തിരുവനന്തപുരം:ടിപ്പര്‍ ലോറികള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും. വിജിലന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പണിമുടക്ക്. നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button